യു.കെയിലെ മലയാളി വിദ്യാർഥിനി ആൻ വിൻസ്റ്റന് ലോക റെക്കോർഡ്

KE News Desk l London, UK

ലണ്ടൻ: യു.കെയിലെ മലയാളി വിദ്യാർഥിനി ആൻ വിൻസ്റ്റന് ലോക റെക്കോർഡ്. 195 രാജ്യങ്ങളുടെ തലസ്ഥാനവും നാണയങ്ങളും മനപാഠമാക്കിയ ബ്രിട്ടൺ കാർഡിഫിലെ പോൻസ്പ്രനോ പ്രൈമറി സ്കൂളിലെ മൂന്നാം തരം വിദ്യാർഥിയാണ് ആൻ വിൻസ്റ്റനാണ് ആൻ വിൻസ്റ്റൻ.
195 രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടേയും നാണയങ്ങളുടേയും പേരുകൾ പറയാൻ 7 മിനിട്ടും 15 സെക്കൻറ്റും മാത്രമാണ് ആനിന് വേണ്ടത്. ഓ എം ജി ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇതിനകം ആൻ ഇടംപിടിച്ച് കഴിഞ്ഞു. പത്ത് വയസുകാരി നേടിയ റെക്കോർഡ് എട്ടാം വയസിൽ ആൻ ഭേദിച്ചത്
ഏറ്റവും കുറഞ്ഞ സമയത്തിൽ ആണ്.
കാർഡിഫിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ സ്വദേശി വിൻസ്റ്റൻ ജേക്കബിന്റെയും തമിഴ്നാട് സ്വദേശിനി ജിൻസി വിൻസ്റ്റൻറയും മൂത്ത മകളാണ്. നേട്ടത്തിലേക്കെത്തിച്ചത് ചെറുപ്പം മുതലേയുള്ള രക്ഷിതാക്കളുടെ പരിശീലനം. എല്ലാം ഹൃദിസ്ഥമാക്കാൻ മിടുക്കിയായിരുന്നു എന്ന് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. “നാലാം വയസ് മുതലേ രാജ്യങ്ങളുടെ പേരുകൾ പരിചയപ്പെടാൻ തുടങ്ങി. അന്ന് മുതലേ എല്ലാം മനപാഠമാക്കുമായിരുന്നു. ഇതൊന്നും ലോക റെക്കോഡ് സ്വന്തമാക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. നേട്ടം ഏറെ സന്തോഷം നൽകുന്നതാണ്.” എന്ന് വിൻസ്റ്റൻ ജേക്കബ് പറഞ്ഞു. ആഴ്ചയിൽ 20 മിനുട്ടാണ് തലസ്ഥാനങ്ങളുടെ പേര് മനപാഠമാക്കാൻ ചെലവഴിച്ചിരുന്നതെന്ന് ആൻ വിൻസ്റ്റണും പറഞ്ഞു.
ബാഡ്മിന്റെണിലും മിടുക്കിയാണ് ആൻ. ഇതിന്
പുറമെ കുങ്ഫുവും നീന്തലും പരിശീലിക്കുന്നുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like