തിരുവനന്തപുരം ഗോസ്പൽ മ്യുസിഷ്യൻസ് ഫെഡറേഷന് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലുള്ള ക്രൈസ്തവ സംഗീത ശുശ്രൂഷകരെ അണിനിരത്തിക്കൊണ്ട് രൂപപ്പെടുത്തിയ തിരുവനന്തപുരം ഗോസ്പൽ മ്യുസിഷ്യൻസ് ഫെഡറേഷന് തുടക്കമായി. ജൂലൈയ് 15 ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം അടിയോടി ഹാളിൽ വച്ച് നടന്ന മീറ്റിംഗ് ജി എം മീഡിയ ചീഫ് എഡിറ്റർ, പാസ്റ്റർ ജി. പി. നിശ്ചൽ റോയ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ നിജീഷ് സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ഷെർജൻ, ഷിജിൻ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. റോണി, പാസ്റ്റർ സാം റോബിൻസൺ എന്നിവർ പ്രസ്ഥാന രൂപീകരണത്തിന്റെ ആവശ്യകതകളെ കുറിച്ചുള്ള വിശദീകരണം നൽകി. പൊതുസഭയിൽ വച്ച് നടന്ന ഭരണ വാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം പാസ്റ്റർ ഗോഡ് സിംഗ്, പാസ്റ്റർ സുനു എന്നിവരുടെ നേതൃത്വത്തിൽ സമർപ്പണ പ്രാർത്ഥന നടന്നു. സാം ഐസക് നന്ദി പറയുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading