അവിനാശ് കെ വർഗീസ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പത്തനംതിട്ട: അടൂർ കടുവിനാൽ വീട്ടിൽ വർഗ്ഗീസിന്റെയും സൂസമ്മ വർഗീസിന്റെയും ഏക മകനും ചർച്ച് ഓഫ് ഗോഡ് അടൂർ സഭാംഗവുമായ മുത്തൂറ്റ് ഹോസ്പിറ്റലിലെ ഫാർമസി സ്റ്റോർ ഇൻ ചാർജ്ജായി ജോലി ചെയ്തിരുന്ന അവിനാശ് കെ വർഗ്ഗീസ് (31) ജൂലൈ 14 വ്യാഴാഴ്ച്ച രാത്രി ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ അടൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ അടൂർ ആനന്ദപള്ളിയിൽ വച്ച് എതിർ ദിശയിൽ നിന്നു വന്ന ഒരു ഇന്നോവ കാർ താൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: പുനലൂർ വട്ടമൺ മംഗലപുരത്ത് വീട്ടിൽ കുടുംബാംഗം സിസ്റ്റർ ഫേബ ജോൺസൺ.
ഇവർക്ക് ഒന്നര വയസ്സ് മാത്രം പ്രായമുളള ഒരാൺ കുഞ്ഞും ഉണ്ട്.
സംസ്കാര ശുശ്രൂഷ ജൂലൈ 16 ശനിയാഴ്ച്ച ഉച്ചക്ക്‌ ശേഷം നടക്കും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like