പാസ്റ്റർ എ എ ഫിലിപ്പോസിന്റെ (ഉദയനക്ഷത്രം ഫിലിപ്പോച്ചായൻ 91) സംസ്കാരം നാളെ

കോട്ടയം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ പീരുമേട് സെന്റർ മുൻ ശുശ്രൂഷകൻ വേളൂർ അടിമത്തറ കർത്തൃദാസൻ പാസ്റ്റർ എ എ ഫിലിപ്പോസ് (ഉദയനക്ഷത്രം ഫിലിപ്പോച്ചായൻ, 91) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ രാവിലെ 8.30 ന് ഭൗതീക ശരീരം അടിമത വേളൂർ പുളിനാക്കുള്ള ഭവനത്തിൽ എത്തിക്കും. തുടർന്ന് 9 മുതൽ 2 വരെ ഭവനത്തിലുള്ള ശുശ്രൂഷകൾക്കു ശേഷം 3.30 ന് വേളൂർ ശാലേം ഐ.പി.സി. സഭാ സെമിത്തേരിയിൽ.
ഉദയനക്ഷത്രം എന്ന പ്രശസ്തമായ ക്രിസ്തീയ മാസികയുടെ പബ്ലിഷറയായിരുന്നു.
പാസ്റ്റർ എ എ ഫിലിപ്പോസ് തന്റെ ശുശ്രൂഷയുടെ പ്രാരംഭ ഘട്ടത്തിൽ പെനിയേൽ ദൈവസഭ എന്ന പേരിൽ വിവിധ സ്ഥലങ്ങളിളായി ഏകദേശം 60 സഭകൾ സ്ഥാപിച്ചിരുന്നു. അദ്ദേഹം തന്നെ മുൻകൈയെടുത്ത് പിൽകാലത്ത് ഈ സഭകൾ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയോട് ചേരുകയായിരുന്നു.
ഭാര്യ: കട്ടപ്പന കാഞ്ചിയാർ പുന്നമറ്റം കുടുംബാംഗം അമ്മിണി ഫിലിപ്പോസ് (മറിയം പി. ടി). മക്കൾ : റേച്ചൽ ജോയ് (കോട്ടയം), പ്രയ്സി ജോൺസൺ, പാസ്റ്റർ ഫെയ്‌ത്ത് അടിമത്തറ (ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ), ബിനു ഫിലിപ്പ് (യു എസ് എ).
മരുമക്കൾ : ജോയ് ചെറിയാൻ, ജോൺസൺ, സിസി ഫെയ്‌ത്ത്, പൊന്നമ്മ.

post watermark60x60

 

 

 

 

 

 

 

 

 

 

 

 

-ADVERTISEMENT-

-ADVERTISEMENT-

You might also like