ചർച്ച് ഓഫ് ഗോഡ് യു.കെ – ഇ.യു, മലയാളം: ഫാമിലി കോൺഫറൻസ് ജൂലൈ 15 മുതൽ

KE News Desk l London, UK

ലണ്ടൻ: ചർച്ച് ഓഫ് ഗോഡ് യു.കെ ആൻഡ് ഇ.യു മലയാളം സെക്‌ഷന്റെ 15 മാത് ഫാമിലി കോൺഫറൻസ് ജൂലൈ 15, 16, 17 തീയതികളിൽ കിഡർമിൻസ്റ്റർ ക്ലിയോബെറി മോർടൈമറിലെ പൈനേർ സെന്ററിൽ (എൻ എ വൈ സി & എ സി യു കെ) വെച്ച് നടക്കും.
ചർച്ച് ഓഫ് ഗോഡ് യുകെ ആൻഡ് ഇയു ഓവർസിയർ റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസ് ഞായറാഴ്ച്ച നടക്കുന്ന സംയുക്ത ആരാധനയോടു അവസാനിക്കും. ഈ കോൺഫറൻസിൽ പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ (കാനഡ) ദൈവവചനത്തിൽ നിന്നും സംസാരിക്കും.
മൂന്നു ദിവസങ്ങളിലെ കോൺഫറൻസിൽ വിവിധ സെക്‌ഷനുകളിലായി ലീഡേഴ്‌സ് മീറ്റിങ്, പ്രായമുള്ളവർക്കും യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും പ്രത്യേക ക്ലാസ്സുകളും വൈകിട്ട് പൊതുയോഗവും നടക്കും.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like