പാസ്റ്റർ ടി വി തങ്കച്ചൻ എ.ജി പന്തളം സെക്ഷൻ പ്രസ്ബിറ്ററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

പന്തളം: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ പന്തളം സെക്ഷന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മറ്റി തെരഞ്ഞെടുപ്പിൽ പൈവഴി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ടി വി തങ്കച്ചൻ പ്രസ്ബിറ്ററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 12 ശനിയാഴ്ച പൈവഴി സഭയിൽ നടന്ന സെക്ഷന്റെ ജനറൽ ബോഡി യോഗത്തിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ സജി അദ്ധ്യക്ഷത വഹിച്ചു. എക്സി. കമ്മറ്റി മെമ്പർ പാസ്റ്റർ പി ബേബി ദൈവവചനം ശുശ്രൂഷിച്ചു. സെക്ഷന്റെ സെക്രട്ടറിയായി നല്ലാനിക്കുന്നു സഭാശുശ്രൂഷകൻ പാസ്റ്റർ പി വി മാത്യു സെക്രട്ടറിയായും കൈപ്പുഴ സഭാശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ ഖജാൻജിയായും ബ്രദർ ബിനു ബി (തുമ്പമൺ), ബ്രദർ തോമസ്‌ മത്തായി (ഇലവുംതിട്ട) എന്നിവർ കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞടുക്കപ്പെട്ടവർക്കുള്ള നിയമനപ്രാർത്ഥന പാസ്റ്റർ പി ബേബി നിർവ്വഹിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like