മുറ്റത്ത് കൺവൻഷൻ ജൂലൈ 14 മുതൽ

അടൂർ: വയലാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ
ജൂലൈ 14,15,16 തീയതികളിൽ വയലാ ഉടയാംവിള ജംഗ്ഷനിൽ എബനേസറിൽ പി വൈ എബ്രഹാമിന്റെ ഭവനാങ്കണത്തിൽ വെച്ച് കൺവൻഷൻ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9:30 വരെ നടക്കുന്ന യോഗങ്ങളിൽ
പാസ്റ്റർ അനീഷ് ഏലപ്പാറ,
ഇവാ. റ്റിജോ സോളമൻ,
പാസ്റ്റർ സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സാബു ഫിലിപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. വെള്ളിയാഴ്ച നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ സിസ്റ്റർ മോളിക്കുട്ടി ബാബു പ്രസംഗിക്കും. ഗ്ലോറിയ സിംഗേഴ്സ് അടൂർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like