കെ ഇ ഗുജറാത്ത് ചാപ്റ്റർ: ലോഗോസ് ബൈബിൾ ക്വിസ് സീസൺ രണ്ടിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

വഡോദര / (ഗുജറാത്ത്): ദൈവവചനം വായിക്കുന്നവർക്കും വായിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു പ്രോത്സാഹനമായി ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ സംഘടിപ്പിക്കുന്ന മെഗാ ബൈബിൾ ക്വിസായ “ലോഗോസ് ബൈബിൾ ക്വിസ് സീസൺ 2 ” വരവായി.പുറപ്പാട് പുസ്തകം, അപ്പോസ്തല പ്രവർത്തികൾ എന്നീ പുസ്തകങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ.
പ്രായ പരിധിയോ സഭ വ്യത്യാസമോ ഇല്ലാതെ ഏവർക്കും പങ്കെടുക്കുവാനുള്ള സുവർണ്ണാവസരമാണിത് .
നാലു വ്യത്യസ്ത ഭാഷകളിൽ (മലയാളം, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് ) ഈ ക്വിസ് മത്സരം നടക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും അതത് ഭാഷയിൽ വിജയികൾ ആകുന്നവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ₹5000, ₹3000, ₹2000 എന്ന നിലയിൽ ക്യാഷ് അവാർഡുകളും നൽകുന്നതാണ്. ഡിസംബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 1മണിവരെയാണ് എക്സാം നടക്കുക . എം സി ക്യു മാതൃകയിൽ ആയിരിക്കും ചോദ്യങ്ങൾ.
രജിസ്ട്രേഷൻ ഫീസ് ₹ 50. രജിസ്ട്രേഷൻ നവംബർ 25 വരെ തുടരുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9723904795, 8140375808, 98257 67838 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.