ക്രൈസ്‌തവ എഴുത്തുപുര കർണാടക ചാപ്റ്റർ അപ്പർ റൂമിന്റ റിവൈവൽ മീറ്റിംഗ് നാളെ

ബെംഗളൂരു: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ നാളെ വൈകുന്നേരം ഏഴു മണിക്ക് റിവൈവൽ മീറ്റിംഗ് നടക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റും കർണാടക ചാപ്റ്റർ കോർഡിനേറ്ററുമായ പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ ക്വയർ ആരാധനയ്ക്കു നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ അപ്പർ റൂം കോർഡിനേറ്റർ പാസ്റ്റർ പി എസ് ജോർജ്ജ് മധ്യസ്ഥ പ്രാർത്ഥന നയിക്കും. അനുഗ്രഹിത പ്രഭാഷക സിസ്റ്റർ മേഴ്സി തോമസ് (റാന്നി) തിരു വചനസന്ദേശം നൽകും. ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ വിൽസി കുര്യനും വിവിധ ചാപ്റ്റർ ലീഡേഴ്‌സും പങ്കെടുക്കും.
ഹബുക്കുക്ക് പ്രവാചകന്റെ പ്രാർത്ഥനാഗീതമായ യഹോവേ ആണ്ടുകൾ കഴിയും മുമ്പേ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ (ഹബു 3:2) എന്നതാണ് ഈ മീറ്റിംഗിന്റെ തീം. എഴുത്തുപുര കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന കന്നഡ പത്രിക ക്രൈസ്ത സുരളിയുടെ 4 ആം പതിപ്പ് ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ സീനിയർ എക്സിക്യൂട്ടീവ് അംഗവും , കർണാടക യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ റ്റീ ഡി തോമസ് നിർവഹിക്കും. ഈ മീറ്റിം​ഗിലേക്കു എല്ലാവരേയും ക്ഷണിക്കുന്നതായി ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like