ഐ.പി.സി. നോർത്തേൺ റീജിയൺ: 53-ാമത് ജനറൽ കൺവൻഷൻ ഒക്ടോബർ 13 മുതൽ

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷനും സംയുക്ത ആരാധനയും ഒക്ടോബർ 13 വ്യാഴാഴ്ച മുതൽ 16 ഞായറാഴ്ച വരെ ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്നതാണ്. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ.സാമുവേൽ ജോൺ കൺവൻഷൻ ഉത്ഘാടനം ചെയ്യും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മണിക്ക് ബൈബിൾ ക്ലാസുകളും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. ഒക്ടോബർ 16 ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ ഇന്ത്യയിലും നേപ്പാളിലുമുള്ള നോർത്തേൺ റീജിയന്റെ വിവിധ സഭകളിൽ നിന്നുള്ള ദൈവമക്കൾ സംബന്ധിക്കും. പ്രസ്തുത യോഗങ്ങളിൽ പ്രശസ്ത സുവിശേഷ പ്രഭാഷകരായ പാസ്റ്റർ. റെജി ശാസ്താംകോട്ട, കേരളം, പാസ്റ്റർ. ഡെവിഡ് ലാൽ, ജബൽപൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തുന്നതായിരിക്കും. കൂടാതെ ഐ.പി.സി.എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കുന്നതാണ്. പ്രശസ്ത ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ശുശ്രൂഷകൻമാരും വിശ്വാസികളും കൂടാതെ മറ്റ് അനേകരും പങ്കെടുക്കുന്ന ഈ യോഗങ്ങളുടെ വിപുലമായ ക്രമീകരണങ്ങൾ ഐ.പി.സി.എൻ.ആർ ജനറൽ എക്സിക്യൂട്ടീവ്സിന്റെ മേൽനോട്ടത്തിൽ നടന്നുവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading