ആതുര സേവനരംഗത്ത് മാതൃകയായി അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ

വീൽചെയർ,പൊതിച്ചോർ വിതരണം

അടൂർ: ഐപിസി അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ യുടെ 2022 – 25 വർഷങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ചു, പൊതുജനങ്ങളുടെ ഉപയോഗത്തിനായുള്ള വീൽ ചെയറും അതിനോട് അനുബന്ധിച്ചുള്ള പൊതിച്ചോർ വിതരണവും നടത്തുന്നതിന്റെ ആദ്യഘട്ടം 2022 ജൂലൈ 9 ശനിയാഴ്ച രാവിലെ
അടൂർ താലൂക്ക് ഗവണ്മെന്റ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു നടന്നു.

സെന്റർ പി വൈ പി എ പ്രവർത്തനോത്ഘടനത്തിൽ അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് സെന്റർ പി വൈ പി എ ക്കു കൈമാറിയ വീൽ ചെയറുകളുടെ ആദ്യഘട്ട വിതരണം പി വൈ പി എ സെന്റർ പ്രസിഡന്റ്‌ ഇവ. ജിബിൻ ഫിലിപ്പ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കൊട്ടാരക്കര മേഖല പി വൈ പി എ മുൻ പ്രസിഡന്റ്‌ പാസ്റ്റർ ബിൻസ് ജോർജ് – അടൂർ താലൂക് ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഇൻ ചാർജ് ഡോക്ടർ മനോജിന് വീൽ ചെയർ കൈമാറി.പി വൈ പി എ ട്രഷറർ ഫിന്നി കടമ്പനാട് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്‌തു.

ഡോ.മനോജ്‌ അടൂർ വെസ്റ്റ് സെന്റർ പി.വൈ. പി.എ ചെയ്യുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പ്രവർത്തകർക്കു നന്ദി അറിയിക്കുകയും ചെയ്തു.

post watermark60x60

പൊതിച്ചോർ വിതരണം പാസ്റ്റർ റ്റി സി മാത്യു – നേഴ്സിംഗ് ഇൻ ചാർജ് സിസ്റ്റർ വത്സലക്കു ആദ്യ പൊതിച്ചോർ നൽകി തുടക്കം കുറിച്ചു.
ഐപിസി ഗോസ്പൽ സെന്റർ മാമൂട് പി.വൈ. പി.എ ക്രമീകരിച്ചു നൽകിയ പൊതിചോറുകൾ വിതരണം ചെയ്തു . തുടർന്നുള്ള ദിവസങ്ങളിൽ അടൂർ വെസ്റ്റ് സെന്ററിലെ ഓരോ പ്രാദേശിക പി വൈ പി എ കളോടെ സഹകരിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യും, അതോടൊപ്പം വിവിധ ഗവണ്മെന്റ് ആശുപത്രികളിൽ വീൽ ചെയറുകളും വിതരണം ചെയ്യും.

പി വൈ പി എ സെന്റർ സെക്രട്ടറി ലിജോ ശമുവേൽ, നന്ദി പറഞ്ഞു, വൈസ് പ്രസിഡന്റ്‌ ഡോ.ജോമോൻ ജോയ്, ജോയിന്റ് സെക്രട്ടറി ഇവ. ഷൈൻ പി. കെ, സെന്റർ പി വൈ പി എ കമ്മറ്റി അംഗങ്ങളായ വിൽ‌സൺ ബി, ബിജു സാമുവേൽ,ആൻസൺ ജി ജോസ്, മാമ്മൂട് ഗോസ്‌പെൽ സെന്റർ സഭ സെക്രട്ടറി സന്തോഷ്‌ എം ജെ, പി വൈ പി എ സെക്രട്ടറി ഡാനിയേൽ റെജിമോൻ, സിജിൻ സജി എന്നിവർ നേതൃത്വം നൽകി.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like