വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജി 11-മത് ബിരുദദാന സമ്മേളനം

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌

ഷാർജാ: ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രെഡിഷൻ (IATA)ന്റെയും ഇന്ത്യ പെന്തെകോസ്ത് ദൈവസഭയുടെയും (IPC) അംഗീകാരമുള്ള മിഡിൽ ഈസ്റ്റിലെ ഏക ബൈബിൾ കോളേജ് ആയ വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 11-മത് ബിരുദദാന സമ്മേളനം ജൂലൈ 9, ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജാ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടന്നു. ഡോ. സ്റ്റാലിൻ കെ തോമസ് , ഡോ.ടിം ഒസിയോവി എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കുമെന്ന് കോളേജ് ഡയറക്ടർ ഡോ. വിൽ‌സൺ ജോസഫ് അറിയിച്ചു. ഈ വർഷത്തെ ചിന്താ വിഷയം ‘ചിതറപ്പെട്ട ലോകത്തിന് ഐക്യദൗത്യം’ ( UNITING MISSION FOR THE SCATTERED WORLD) എന്നതാണ്. ക്രമീകരണത്തോടും അച്ചടക്കത്തോടും ആത്മസാന്നിദ്ധ്യത്തോടും, പ്രഗൽഭരും അനുഭവ സമ്പത്തുമുള്ള അധ്യാപകരാൽ പ്രവർത്തിക്കുന്ന ബൈബിൾ കോളേജിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതിനോടകം ദൈവ വചനം പഠിച്ച് സുവിശേഷ വേലയിൽ ആയിരിക്കുന്നു. M. Th(Master of Theology ) M. Div (Master of Divinity) B. Th ( Bachelor of Theology ) D. Th( Diploma in Theology ) C. Th ( Certificate in Theology ) എന്നീ കോഴ്സുകളുടെ ബിരുദദാനം ഇന്ന് നടക്കുന്നതിനോടോപ്പം പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കോഴ്സുകൾ ജൂലൈ 20 ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ. റോയ് ജോർജ് അറിയിച്ചു. WCCT Choir ഗാന ശുശ്രൂഷക്ക്‌ നേതൃത്വം നൽകി.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.