“മദ്യപാനം നരകത്തിലേക്കുള്ള എളുപ്പ വഴി” പുസ്തക പ്രകാശനം നടന്നു

തിരുവനന്തപുരം: നിരവധി ക്രിസ്തീയ ഗ്രന്ഥങ്ങളുടെ രചയിതാവായ ഡാലസ്സിൽ താമസിക്കുന്ന പാസ്റ്റര്‍ വീയപുരം ജോര്‍ജ്ജ്കുട്ടി പുതിയതായി രചിച്ച “മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ത്യ പെന്തക്കോസ്റ്റ്‌ ദൈവസഭ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്ജ്‌ നിര്‍വഹിച്ചു.

post watermark60x60

ജൂലൈ ഒന്‍പതാം തീയതി ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ആറ്‌ മുപ്പതിന്‌ (ഡാലസ്‌ സമയം ശനിയാഴ്ച രാവിലെ എട്ടിന്‌) ഹോളി തിയോളജിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൂം സമ്മേളനത്തില്‍ പാസ്റ്റര്‍ എം.വി വര്‍ഗീസ്‌ (ഐ.പി.സി സീനിയർ ശുശ്രൂഷകൻ), പാസ്റ്റര്‍ ജോണ്‍ തോമസ്‌ (ഇന്റർനാഷണൽ പ്രസിഡന്റ് ഓഫ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ), പാസ്റ്റര്‍ വില്‍സണ്‍ ജോസഫ്‌ (ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ സജി ജോര്‍ജ്‌ ( ചർച്ച് ഓഫ് ഗോഡ് കൗൺസിൽ സെകട്ടറി), പാസ്റ്റര്‍ ഷിബു വര്‍ഗീസ്‌ (എച്ചി.റ്റി.സി ഡയറക്ടർ ) തുടങ്ങി നിരവധി ദൈവദാസന്മാർ ആശംസകള്‍ അറിയിച്ചു. ഈ ആത്മീയ സമ്മേളനത്തിൽ  പാസ്റ്റര്‍ ജോയി ചെങ്കൽ അദ്ധ്യഷത വഹിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like