അനുസ്മരണം I വിട വാങ്ങിയ പാസ്റ്റർ കാരയ്ക്കൽ ജോസ് പ്രഭാഷണ നഭസിലെ ഉജ്ജ്വല താരകം
പാസ്റ്റർ കാരയ്ക്കൽ ജോസിന്റെ ധന്യമായ ജീവിതത്തിന് ആദരവോടെ ആദരാഞ്ജലി I പാസ്റ്റർ ജെയ്സ് പാണ്ടനാട് (ജനറൽ സെക്രട്ടറി, പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ)
ഘനഗംഭീരമായ ശബ്ദം, അവതരണ മികവ് കൊണ്ട് ആരെയും ആകർഷിക്കുന്ന വാഗ്മിത്വം, സദസ്യരിൽ വാക്കുകൾകൊണ്ട് തീക്കാറ്റ് വിതക്കുന്ന പ്രഭാഷണകലയുടെ കുലപതി.

മറ്റ് പ്രഭാഷകർക്കില്ലാത്ത ഒരു പ്രത്യേക ജീവശക്തി ശരീരത്തിലും ഭാഷയിലും ഉണ്ടായിരുന്നു. വിഷയങ്ങളിലെ നൈപുണ്യവും ഭാഷയുടെ ചടുലതയും ഇദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി.
വളരെ പതുക്കെ, ശാന്തമായി തുടങ്ങി, പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിറുത്തുന്ന പ്രസംഗശൈലി.
വൈക്കം മുഹമ്മദ് ബഷീർ അഴീക്കോട് മാഷിനെ “സാഗര ഗർജ്ജനം ” എന്ന് വിശേഷിപ്പിച്ചത് ഓർമ്മവരുന്നു.
ബൈബിളെതര വിഷയങ്ങളിലെ പൊതു വിജ്ഞാനവും പ്രവചന വിഷയങ്ങളിലെ പാണ്ഡിത്യവും അതിശയിപ്പിക്കുന്നതാണ്.
ആദ്യമായി ഞാൻ കേട്ട പ്രസംഗം ദാനിയേൽ പ്രവചനം ആണ്. അന്നു മുതൽ ഇഷ്ട്ടം. ചെങ്ങന്നൂർ താലൂക്കിൽ എവിടെ വന്നാലും പ്രസംഗം കേൾക്കാൻ പോകും.
പൊടിക്കുഞ്ഞ് പാസ്റ്റർക്ക് ശേഷം പാസ്റ്റർ കാരയ്ക്കൽ ജോസും വേദിയൊഴിഞ്ഞൂ.
ജോസ് പാസ്റ്റർ ദി പെന്തെക്കോസ്ത് മിഷന്റെ സ്വാകാര്യ സ്വത്തല്ല ; മുഴുവൻ പെന്തെക്കോസ്ത്കാരുടെയും പൊതുസ്വത്താണ്.
Download Our Android App | iOS App
‘ വചനത്തിന് മരണമില്ല; ആത്മാവിനും.’
” ഇത് നിമിത്തം മരിച്ചവരെ ജീവിപ്പിക്കുന്നവനെ നിനക്ക് സ്തുതി” !