എച്ച്‌ ഐ എം ഡി സി ബൈബിൾ സ്കൂൾ പുതിയ ബാച്ച് ഉദ്‌ഘാടനം ചെയ്തു.

ഭോപ്പാൽ (മധ്യപ്രദേശ്): തദ്ദേശീയരായ ആളുകളെ സുവിശേഷവേലക്കായി ഒരുക്കുന്ന ഹാർവെസ്റ്റ് ഇന്ത്യ മിഷൻ ഡിസൈപ്പിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ സി എൻ ഐ ഫൈത്ത്‌ ബൈബിൾ സ്കൂളിന്റെ സഹകരണത്തോടെ നടത്തപെടുന്ന ബൈബിൾ സ്കൂളിന്റെ ഉദ്‌ഘാടനം ജൂലൈ 8നു വൈകിട്ടു നടത്തപ്പെട്ടു. പാസ്റ്റർ അശ്വിനി പ്രാർത്ഥിച്ചു ആരംഭിച്ച യോഗത്തിൽ പാസ്റ്റർ സൈമൺ വർഗ്ഗിസ്‌ അധ്യക്ഷത വഹിച്ചു. ഐ പി സി മദ്യപ്രദേശ് റീജിയൻ സെക്രട്ടറി പാസ്റ്റർ കെ. ജെ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ അധ്യയനത്തിനായി എത്തിയിട്ടുള്ളത്. പാസ്റ്റർ ജോഷ്വ യോഗത്തിനു നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like