നീതു ജോസഫ് (26) വിട പറഞ്ഞു

മൂലമറ്റം: കോവിഡ് ബാധിച്ച് ആറുമാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ നീതു ജോസഫ് (26) ഒടുവിൽ മരണത്തിനു കീഴടങ്ങി. കരിപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ, ഇന്ന് പുലർച്ചെ ആണ് മരിച്ചത്. ചക്കിക്കാവ് പുത്തന്‍പുരയ്ക്കല്‍ കുഞ്ഞുമോ(ജോസഫ്)ന്റെ മകളായ നീതു ഹൈദരാബാദില്‍ നഴ്സായിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായത്. തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞ് അണുബാധയുണ്ടായതായിരുന്നു കാരണം. ആലുവയിലെ  ആശുപത്രിയിലടക്കം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. അമ്മ സൂസി, കോട്ടയം ഉള്ളാട്ട് കുടുംബാംഗം. സഹോദരങ്ങള്‍: നീനു സിജോ ആന്റണി (പള്ളിത്താഴെ, നരിയങ്ങാനം), നിമ്മി. സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് ചക്കിക്കാവ് വിമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like