ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി വെടിയേറ്റു മരിച്ചു

ടോക്യോ: വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു. അല്‍പസമയം മുന്‍പാണ് ജാപ്പനീസ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തു വിട്ടത്. ജപ്പാന്‍ സ‍ര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിന്‍സെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധാനന്തര ജപ്പാന്‍ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിന്‍സോ ആബെ ആഗോളതലത്തില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like