ദൈവശബ്ദം കേൾക്കാൻ മനസ്സുള്ളവരാകുക: പാസ്റ്റർ റോയ് ചെറിയാൻ

കുന്നംകുളം: യേശു പേർ ചൊല്ലി വിളിച്ചവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വ്യക്തിപരമായ ജീവിതത്തിൽ ദൈവ ശബ്ദത്തിനായി കാതോർത്ത് ജീവിക്കുമ്പോഴാണ് ക്രിസ്തീയ ജീവിതം അർത്ഥപൂർണമാകുന്നതെന്ന് പാസ്റ്റർ റോയ് ചെറിയാൻ(ശാരോൻ ഫെല്ലോഷിപ്പ് പാലക്കാട്‌ റീജിയൺ മിനിസ്റ്റർ) പറഞ്ഞു. കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യു പി എഫ്) 2022-23 വർഷത്തെ പ്രവർത്താനോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 3 ഞായർ വൈകീട്ട് 5മണിക്ക് കുന്നംകുളം ലിവ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ യു പി എഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ അധ്യക്ഷത വഹിച്ചു. യു പി എഫ് “ഇയർ പ്ലാൻ” സീനിയർ പാസ്റ്റർ സാമുവേൽ പോൾ പ്രയർ കൺവീനർ ഇവാ : വി എൽ ജൈസന് നൽകി പ്രകാശനം ചെയ്തു യു പി എഫ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയികളായവരെ ഈ സമ്മേളനത്തിൽ വെച്ച് അനുമോദിച്ചു. സീനിയർ പാസ്റ്റർ സി യു ജയിംസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ സന്തോഷ്‌ മാത്യു, ജനറൽ സെക്രട്ടറി ഷിജു പനക്കൽ, യൂത്ത് വിംഗ് സെക്രട്ടറി ജിജോ ജോർജ്ജ് എന്നിവർ വിജയികൾക്കുള്ള ഫലകവും ക്യാഷ് അവാർഡും നൽകി.യൂത്ത് വിംഗ് പ്രസിഡന്റ് മേബിൻ സി കെ, ട്രഷറർ സോഫിയ റോയ്, യു പി എഫ് സെക്രട്ടറി ജോബിഷ് ചൊവ്വല്ലൂർ, ട്രഷറർ പി ആർ ഡെന്നി പബ്ലിസിറ്റി കൺവീനർ റ്റിജിൻ ജോൺ, അറേജ്‌മന്റ് കൺവീനർ പി യു ഷിബു എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.