സ്പാർക്ക് സമ്മിറ്റ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഗ്ലോബൽ അഡ്വാൻസും ഗ്ലോബൽ സ്പാർക് അലയൻസും കൈകോർക്കുന്ന ‘സ്പാർക്ക് സമ്മിറ്റ്’ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെടുന്നു.

ജയ്പ്പൂർ കേന്ദ്രമാക്കി ഭാരതീയ സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിക്കുന്ന ഗ്ലോബൽ സ്പാർക് അലയൻസ് സ്ഥാപിതമായി ചുരുങ്ങിയ സമയത്തിനുള്ളിൽ ജയ്‌പൂർ, ഗോവ, ലഖ്‌നൗ മുതലായ പട്ടണങ്ങളിൽ സുവിശേഷകന്മാർക്കു നേതൃത്വ പരിശീലന പരിപാടികളും യുവാക്കൾക്കായി ക്യാമ്പുകളും നടത്തി സുവിശേഷീകരണ രംഗത്ത് അതിശക്തമായ മുന്നേറുന്നു.
പാസ്റ്റർ സുജിത് എം സുനിൽ നേതൃത്വം കൊടുക്കുന്ന ഗ്ലോബൽ സ്പാർക്ക് അലയൻസും ഗ്ലോബൽ അഡ്വാൻസും കൈകോർക്കുന്ന മറ്റൊരു നാഴികക്കല്ലായി ‘സ്പാർക്ക് സമ്മിറ്റ്’ 2022 ജൂലൈ 16 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ബെസെക്ക് സിറ്റി റിവൈവൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.
Download Our Android App | iOS App
പാസ്റ്റർ എം എ വർഗ്ഗീസ് (പ്രസിഡന്റ്, P M G) ഉത്‌ഘാടനം നിർവ്വഹിക്കുന്ന സ്പാർക്ക് സമ്മിറ്റിൽ, പാസ്റ്റർ സുജിത് എം സുനിലിനെ കൂടാതെ ഡോ. സണ്ണി പ്രസാദ് (യൂത്ത് & വർഷിപ്പ് ഡയറക്ടർ, സെൻട്രൽ കൗൺസിൽ ഓഫ് SIAG), ഡോ. റെനി സാമുവേൽ (CGLD കൗൺസിലിങ് ഡീൻ, SABC ബെംഗളൂരു), ജേക്കബ് വർഗ്ഗീസ് (ഫൗണ്ടർ & ഡയറക്ടർ, SAFT) എന്നീ അനുഗ്രഹീതരായ ദൈവഭൃത്യന്മാരും വചന ശുശ്രൂഷ നിർവ്വഹിക്കും.
തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള ദൈവദാസന്മാരെയും നേതൃത്വ പരിശീലനത്തിൽ താത്പര്യമുള്ളവരെയും സ്പാർക്ക് സമ്മിറ്റിലേക്കു ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.