രാജ്യാന്തര ഡയാന അവാർഡ് 9 വയസ്സുകാരി ക്രിസ്റ്റീന മേരി രാജന്

KE NEWS Desk | London, UK

ലണ്ടൻ (യു.കെ): ഡയാന രാജകുമാരിയുടെ ദർശനമായിരുന്നു, ചെറിയ തലമുറയ്ക്ക് ലോകത്തിൽ മാറ്റം വരുത്തുവാൻ സാധിക്കും എന്നത്. ഈ ദർശനത്തോടു കൂടി സ്ഥാപിക്കപ്പെട്ട അവാർഡ് ആണ് ഡയാന അവാർഡ്. എല്ലാ വർഷവും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഡയാന അവാർഡ് നൽകപ്പെടുന്നു. സാമൂഹിക പ്രവർത്തനത്തിനോ മാനുഷിക പ്രവർത്തനങ്ങൾക്കോ നേടാനാകുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ് ഡയാന അവാർഡ്.

ഈ വർഷത്തെ അവാർഡിന് 9 വയസ്സുകാരി, ഷാർജ ജെംസ് മില്ലേനിയം സ്‌കൂളിൽ പഠിക്കുന്ന ക്രിസ്റ്റിന മേരി രാജൻ അർഹയായി. ഷാർജ ശാലേം അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാംഗങ്ങളായ കോട്ടയം പുതുപ്പള്ളി ഹെബ്രോൺ വില്ലയിൽ റെനി സൂസന്റെയും രാജൻ സെബാസ്റ്റ്യന്റെയും മകളാണ് ഈ കൊച്ചുമിടുക്കി. സമൂഹത്തിൽ പോസിറ്റീവായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടി ദൈനംദിന ജീവിതത്തിൽ നടത്തിയ പരിശ്രമങ്ങൾക്കുള്ള ആദരവാണ് ഈ അവാർഡിലൂടെ ക്രിസ്റ്റീനക്ക് ലഭിച്ചത്. ഗ്രീൻ ഗ്ലോബ് എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒൻപതു വയസ്സുകാരി ക്രിസ്റ്റീന യുക്രെയ്ൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ പങ്കാളിയായി. യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു വസ്ത്രങ്ങളും അർബുദ രോഗികൾക്കു സഹായം നൽകാൻ സ്വന്തം കളിപ്പാട്ടങ്ങൾ നൽകിയും ക്രിസ്റ്റീന സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ചെന്ന് അവാർഡ് സമിതി വിലയിരുത്തി.

വെയിൽസിലെ ഡയാന മെമ്മോറിയൽ എന്ന സന്നദ്ധ സംഘടനയാണ് ലോകമെമ്പാടുമുള്ള സാമൂഹിക പ്രവർത്തകർക്കായി അവാർഡ് നൽകുന്നത്. വെയിൽസ് രാജകുമാരി ഡയാനയുടെ സ്മരണയ്ക്കായി സ്ഥാപിതമായ ഈ അവാർഡ് അതേ പേരിലുള്ള ചാരിറ്റിയാണ് നൽകുന്നത്, കൂടാതെ മക്കളായ ദി ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജിന്റെയും ദി ഡ്യൂക്ക് ഓഫ് സസെക്സിന്റെയും പിന്തുണയുണ്ട്.

post watermark60x60

ഡയാന അവാർഡിന്റെ സി.ഇ.ഒ ടെസ്സി ഓജോ സിബിഇ പറയുന്നു: “യു.കെയിൽ നിന്നും ലോകമെമ്പാടുമുള്ള ഞങ്ങളുടെ പുതിയ ഡയാന അവാർഡ് സ്വീകർത്താവ് ക്രിസ്റ്റീനയെ ഞങ്ങൾ സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു, അവർ അവരുടെ തലമുറയെ മാറ്റിമറിക്കുന്നു. ഈ ബഹുമതി സ്വീകരിക്കുന്നതിലൂടെ അവർ കൂടുതൽ ആളുകളെ കമ്മ്യൂണിറ്റികളിൽ ഏർപ്പെടാനും സജീവ പൗരന്മാരായി സ്വന്തം യാത്ര ആരംഭിക്കാനും പ്രചോദിപ്പിക്കുമെന്ന് ഞങ്ങൾക്കറിയാം”.

-ADVERTISEMENT-

-ADVERTISEMENT-

You might also like