കെ സി വർഗീസ് (കെ സി ചിറ്റാർ) അക്കരെ നാട്ടിൽ

ഹ്യൂസ്റ്റൺ: എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ഒരു കാലത്തു ഹ്യൂസ്റ്റൺ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന പത്തനംതിട്ട ചിറ്റാർ കുളത്തുങ്കൽ വർഗീസ് ചാണ്ടി – അന്നമ്മ ദമ്പതികളുടെ ഇളയ പുത്രനായ കെ സി വർഗീസ് (കെ സി ചിറ്റാർ) ഹ്യൂസ്റ്റനിൽ നിര്യാതനായി.

ആരോഗ്യപരമായ കാരണങ്ങളാൽ നാലഞ്ച് വർഷമായി പൊതു വേദികളിൽ നിന്നും അകന്നു കഴിയുകയായിരുന്ന ശ്രീ കെ സി വർഗീസ് ജൂലൈ മൂന്ന് ഞാറാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് വിടവാങ്ങിയത്.

1990 കളിൽ അമേരിക്കൻ മലയാളികൾക്കിടയിൽ വളരെ പ്രചാരം നേടിയ ‘കേരള വീക്ഷണം’ എന്ന വാർത്താവാരികയുടെ പ്രസാധകനും ചീഫ് എഡിറ്ററുമായിരുന്നു ശ്രീ കെ സി വർഗീസ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, കേരളാ റൈറ്റേഴ്‌സ് ഫോറം എന്നീ സംഘടനകളിലെ മുൻനിര പ്രവർത്തകനുമായിരുന്നു.
ഭാര്യ : റേച്ചൽ വർഗീസ്. മക്കൾ : റ്റെറൽ വർഗീസ്, ജസ്റ്റിൻ വർഗീസ്. മരുമകൾ : രജനി വർഗീസ്.

ജൂലൈ 9 ശനിയാഴ്ച്ച വൈകുന്നേരം നാല് മണി മുതൽ ഒൻപത് മണി വരെ സെന്റ്‌ തോമസ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും.

സംസ്കാര ശുശ്രൂഷ : 8 മണി മുതൽ 11 മണി വരെ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരവും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.