വർഗീസ് തോമസ് (രാജു – 72) അക്കരെ നാട്ടിൽ

ദുബായ് : ഐപിസി ഫിലദൽഫിയ സഭാ അംഗം എടത്വ തെങ്ങുംപള്ളി പറമ്പിൽ വർഗീസ് തോമസ് (രാജു – 72) നിര്യാതനായി. നാലര പതിറ്റാണ്ടായി ദുബായിൽ ജോലിയിലും ബിസിനസിലും നിലകൊണ്ട പരേതൻ സഭാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കേരളത്തിൽ ഐപിസി ഗോസ്പൽ സെന്റർ നെടുമ്പ്രം സഭാ അംഗം ആയിരുന്നു. സംസ്കാരം ജൂലൈ 6ന് നെടുമ്പ്രം ഐപിസി ഗോസ്പൽ സെന്റർ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ഓമന വർഗീസ്.
മക്കൾ: ലെൻസൻ (ഖത്തർ), ലെനോ (ദുബായ് ), ലെൻസി (ദുബായ് ).
മരുമക്കൾ: റിൻസി, ബെസ്സി, പ്രിൻസ് ജോൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like