ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി നടത്തി ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ


തിരുവല്ല: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുരയും എക്സൽ മിനിസ്ട്രിയുമായി ചേർന്ന് തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി നടത്തി. തിരുവല്ല, പായിപ്പാട്, മല്ലപ്പള്ളി തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് പരിപാടികൾ നടന്നത്. പാട്ടുകൾ, നാടകങ്ങൾ, മാജിക് ഷോ തുടങ്ങിയ പ്രോഗ്രാമുകൾ ഉൾപ്പെട്ട ലഹരിവിരുദ്ധ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ആഷേർ മാത്യു മുഖ്യാതിഥി ആയിരുന്നു. കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ. ബെൻസി ജി.ബാബു, വൈസ് പ്രസിഡന്റ് ഡോ. പീറ്റർ ജോയ് എന്നിവർ നേതൃത്വം നൽകി. പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ അനേകർ ലഹരി ഉപേക്ഷിക്കുവാനുള്ള പ്രതിജ്ഞയെടുത്തു.

post watermark60x60

ലഹരിയുടെ ഉപയോഗം ജീവിതം തകര്‍ക്കുമ്പോള്‍ പുനര്‍വിചിന്തനത്തിനുള്ള സമയമായെന്ന് ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് ലോക ലഹരി വിരുദ്ധ ദിനം.
ആധുനിക സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like