വിശക്കുന്നവർക്ക് സാന്ത്വനമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്ററിന്റെ ‘ഫീഡ് ദ ഹംഗറി’


മുംബൈ: കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തനം നടത്തി. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു ക്യാൻസർ രോഗികൾക്ക്‌ ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാൻ മഹാനഗരത്തിൽ ലഭിക്കുന്ന ഈ അവസരം അനേകം ജീവിതങ്ങൾക്ക് ആശ്വാസം നൽകികൊണ്ടിരിക്കുന്നു . വരും ദിവസങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുവാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ ജിക്സൺ ജെയിംസ്,പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ ഡെന്നി ഫിലിപ്പ് പാസ്റ്റർ റെജി തോമസ്,ബ്രദർ ജെയിംസ് ഫിലിപ്പ്, സിസ്റ്റർ ബ്ലെസി ജിക്സൺ തുടങ്ങിയവർ പങ്കെടുത്തു.
ഫീഡ് ദ ഹംഗറി”  എന്ന ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like