ചെറുചിന്ത: വിവേകമുള്ള ഹൃദയം | ആശിഷ് ജോസഫ്, സലാല

ദാവീദിന്റെ മരണശേഷം ശലോമോൻ സിംഹാസനസ്ഥനായ വേളയിൽ വരം കൊടുക്കുവാൻ യഹോവ അവന് പ്രത്യക്ഷനായി. ശലോമോൻ ചോദിച്ച വരം “വിവേകമുള്ള ഹൃദയം” മാത്രമായിരുന്നു. ശലോമോന്റെ ആവശ്യകതയിൽ യഹോവ പ്രസാദിച്ചു. ബുദ്ധിമാനായവന് വിവേകത്തിന് പുറമെ ജ്ഞാനവും ലഭിച്ചു. സമ്പത്തും മഹത്വവും കൂടെ ദൈവം അവന് കൊടുത്തു.

post watermark60x60

ശലോമോൻ ബുദ്ധിമാനായ മനുഷ്യനായിരുന്നു എന്ന് ദാവീദിന്റെ മരണകിടക്കിയിലുള്ള വാക്കുകൾ വ്യക്തമാക്കുന്നു. (1 രാജ 2 : 9 ) ആ ബുദ്ധിയും ദാവീദിന്റെ സമ്പത്തും മറ്റു രാജാക്കന്മാരോടുള്ള ദാവീദിന്റെ സുഹൃത്ത് ബന്ധങ്ങളും ശലോമോന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നതായിരുന്നു. ശലോമോന് പ്രത്യേകിച്ചൊന്നും വേണ്ടിയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ അതൊക്കെ മാറ്റിവെച്ചിട്ട് ജനത്തെ നയിക്കുവാനുള്ള വിവേക ഹൃദയം ചോദിച്ചതിലൂടെ അവന് ലഭിച്ചത് ദൈവീക പ്രസാദവും അതിലൂടെയുള്ള ദൈവ മഹത്വവും കൂടെയായിരുന്നു.

നിത്യ ജീവിതത്തിൽ നാം നമ്മോട് തന്നെ ചോദിക്കേണ്ട പ്രധാന ചോദ്യമാണ് ദൈവം നമുക്ക് തരുന്ന അവസരങ്ങളിൽ പലതിലും ദൈവീക പ്രസാദം ലഭിക്കാറുണ്ടോ ? നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്കാണോ അതോ ദൈവീക പ്രസാദത്തിനാണോ നാം പ്രാധാന്യം കൊടുക്കുന്നത് ?
ഒരു പക്ഷെ ലോകത്തിൽ ജീവിക്കാനുള്ളതെല്ലാം നമുക്ക് ഉണ്ടായിരിക്കാം, മറ്റൊന്നിന്റേയും ആവശ്യകതയും ഇല്ലായിരിക്കാം. പക്ഷെ ദൈവത്തിന്റെ പ്രസാദം ഇല്ലാതെ ജീവിതത്തിൽ വിജയിക്കാൻ കഴിയില്ലെന്ന സത്യം ശലോമോനെപ്പോലെ മനസിലാക്കുന്നവർക്ക് ദൈവം തന്റെ മഹത്വവും കൂടെ പകർന്നു കൊടുക്കും. അത് നമ്മുടെ (ക്രിസ്തീയ) ജീവിത വിജയത്തിന്റെ ചവിട്ടുപടി ആയിരിക്കും.

Download Our Android App | iOS App

ആശിഷ് ജോസഫ്, സലാല

-ADVERTISEMENT-

-ADVERTISEMENT-

You might also like