എഡിറ്റോറിയൽ: നമ്മുടെ സൂപ്പർ ഹീറോ | ദീന ജെയിംസ്, ആഗ്ര

പിതാവ് നഷ്ടപ്പെട്ട ഒരു പെൺകുട്ടി പറഞ്ഞു :-“എന്റെ ചിറകുകളിൽ ഒന്നാണെനിക്ക് നഷ്ടമായത്. ഉയർ ന്നുപറക്കുവാൻ, ഉയരങ്ങളെ കീഴടക്കുവാൻ എന്നെ സഹായിക്കുമായിരുന്ന ചിറകുകളിൽ ഒന്ന്.”
ഓരോരുത്തർക്കും അവരുടെ അപ്പൻ എന്ന വ്യക്തിത്വം മൂല്യമേറിയതാണ്. പുറമേ സ്നേഹം പ്രകടിപ്പിക്കാനറിയാത്ത എന്നാൽ കടലോളം സ്നേഹം മനസ്സിൽഒളിപ്പിച്ചുവച്ച് മക്കളുടെ സന്തോഷത്തിനും ഉയർച്ചയ്ക്കുമായി തന്റെ എല്ലാ സന്തോഷങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ച് ഒരായുസ്സുമുഴുവൻ മക്കൾക്കായി, കുടുംബത്തിനായി മാത്രം ജീവിക്കുന്ന സൂപ്പർ ഹീറോകൾ!!!!
ലോകമെങ്ങും ഇന്ന് “ഫാദേഴ്‌സ് ഡേ ” ആഘോഷിക്കുന്നു.
ഇതിന്റെ തുടക്കം കുറിച്ചത് ആരെന്നറിയേണ്ടേ?
പതിനാറാം വയസ്സിൽ അമ്മ നഷ്ടപ്പെട്ട അമേരിക്കകാരിയായ സൊനോര സ്മാർട്ട്‌ ഡോഡ് തന്നേയും അഞ്ചു സഹോദരങ്ങളെയും ഒരു കുറവും വരുത്താതെ വളർത്തിയ പിതാവിനോടുള്ള ആദരസൂചകമായാണ് ഫാദേഴ്സ് ഡേയ്ക്ക് തുടക്കം കുറിച്ചത്.

post watermark60x60

ഓരോരുത്തരും തങ്ങളുടെ
പേരിനോടൊപ്പം പിതാവിന്റെ പേര് ചേർത്താണ് എഴുതുന്നത്. അങ്ങനെ എഴുതിയില്ലെങ്കിൽ ആ പേര് പൂർണ്ണമാകുന്നില്ല. അതിനർത്ഥം ജീവിതത്തിൽ പിതാവിനുള്ള സ്ഥാനം വലുതാണ് എന്നതാണ്.
ഭൂരിഭാഗം പിതാക്കന്മാരും പൊതുവെ കർക്കശക്കാരും, ഉപദേശങ്ങൾ മാത്രം പറയുന്നവരും ആണ്. അപ്പൻ എന്ന് കേൾക്കുമ്പോൾ പലർക്കും വിരസത തോന്നിയേക്കാം ഓർക്കുക അപ്പന്റെ ഉള്ളിലെ സ്നേഹത്തിന് അധികാരമുണ്ട്. മക്കളുടെ നല്ല നാളേക്കുവേണ്ടിയുള്ള കരുതലുകളാണ് ആ മനസ്സുനിറയെ…
അപ്പന്റെ ഉള്ളിലെ സ്നേഹത്തിന് മക്കളുടെ സുരക്ഷയെപറ്റിയുള്ള ആശങ്കയുണ്ട്. ബാഹ്യമായി പ്രകടിപ്പിക്കപ്പെട്ടില്ലായെങ്കിലും അവരുടെയുള്ളിലെ സ്നേഹം!!!”അത് വിലമതിക്കാനാവാത്തതാണ്. കാലമെത്ര മാറിയാലും എത്ര ഉയരങ്ങളിൽ നാമെത്തിയാലും അപ്പനെന്ന മഹാപുരുഷന് ആദരവും ബഹുമാനവും നൽകേണ്ടതത്യാവശ്യമാണ്. ആരോ ഇങ്ങനെ എഴുതി :-അമ്മ വീടിന്റെ വിളക്കാണെങ്കിൽ ആ വിളക്കിലെ തിരിയാണ് അച്ഛൻ!!!
എത്ര അർത്ഥവത്തായ വാക്കുകൾ. സ്വന്തം കുടുബത്തിന്റെ പ്രകാശത്തിന് വേണ്ടി കത്തിയെരിയുന്ന വലിയ മനുഷ്യൻ!!!!

മക്കളാൽ സ്നേഹിക്കപ്പെടേണ്ടവനാണ് പിതാവ്. ഓരോ മക്കളുടെയും കടമയാണ് അപ്പനെ സ്നേഹിക്കുക, കരുതുക എന്നുള്ളത്. നമുക്ക് ചുറ്റും സ്ഥിതിഗതികൾ മറിച്ചാണ്.വൃദ്ധാശ്രമങ്ങളും അതിലെ അംഗസംഖ്യയും വർധിച്ചുകൊണ്ടിരിക്കുന്നു. ഈ ഫാദേഴ്സ് ഡേയിൽ ഓരോരുത്തരും പ്രതിജ്ഞയെടുക്കട്ടെ…
ഉയർച്ചയുടെ പടവുകൾ കയറുമ്പോൾ പിന്തള്ളപെടുവാനുള്ളതല്ല നമുക്കായി അധ്വാനിച്ച ആ കരങ്ങൾ….
അവർ നമ്മുടെ സൂപ്പർ ഹീറോകളാണ്…. നമ്മുടെ മാത്രം….

Download Our Android App | iOS App

ഫാദേഴ്സ് ഡേ ആശംസകൾ!!!!

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-ADVERTISEMENT-

You might also like