ക്രൈസ്‌തവ എഴുത്തുപുര കർണാടക ചാപ്റ്റർ മംഗലാപുരം യൂണിറ്റിന് പുതിയ നേതൃത്വം

ബെംഗളൂരു: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ മംഗലാപുരം യൂണിറ്റ് മാർച്ച് 8 ന് ചൊവ്വാഴ്ച മംഗലാപുരം ന്യൂ ഇന്ത്യാ ദൈവസഭാ ടൗൺ ഹാളിൽ വെച്ച് നടന്നു. മംഗലാപുരം യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ പി. റ്റി ജോഴ്സണിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കർണാടക ചാപ്റ്റർ പ്രതിനിധികളായി പ്രസിഡന്റ് പാസ്റ്റർ അലക്സ് പി. ജോൺ, സെക്രട്ടറി ബ്രദർ ബിജു മാത്യു, വൈസ് പ്രസിഡന്റ് പാസ്റ്റർ സജി നിലമ്പൂർ ശ്രദ്ധ കോർഡിനേറ്റർ പാസ്റ്റർ ജയ്മോൻ കെ ബാബു, ഇവാഞ്ചലിസം ആന്റ് മിഷൻ കോർഡിനേറ്റർ പാസ്റ്റർ റ്റോബി സീ തോമസ് എന്നിവർ പങ്കെടുത്തു.
പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഔദ്യോഗിക ഭാരവാഹികളായി മംഗലാപുരം യൂണിറ്റ് കോർഡിനേറ്റർ പാസ്റ്റർ കെ ജി സാബു, പ്രസിഡന്റ് പാസ്റ്റർ പീ റ്റി ജോഴ്സൺ, വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ സിജോ ആന്റണി, പാസ്റ്റർ പ്രമോദ്, സെക്രട്ടറി പാസ്റ്റർ എബി ഏബ്രഹാം, ജോയന്റ് സെക്രട്ടറി പാസ്റ്റർ ഹരി പ്രസാദ്, ട്രഷറർ ബ്രദർ പോൾ പീ ജോർജ്, മീഡിയ കോർഡിനേറ്റർ ബ്രദർ മാത്യൂസ് എഡിഡ് ബിനോയ്, യൂത്ത് കോർഡിനേറ്റർ ബ്രദർ രെഞ്ജിത്ത്, അപ്പർ റൂം കോർഡിനേറ്റർ പാസ്റ്റർ രാജേഷ് മാത്യു, അപ്പർ റൂം ജോയന്റ് കോർഡിനേറ്റർ സിസ്റ്റർ ബിനി എബി, ശ്രദ്ധ കോർഡിനേറ്റർ ബ്രദർ ജെറോം പിന്റൊ, മിഷൻ കോർഡിനേറ്റർ പാസ്റ്റർ ബിജുമോൻ പീ കെ, അംഗങ്ങളായി പാസ്റ്റർ സന്തോഷ് ബ്രദർ ജീ ജെ സാക്രേറ്റസ് എന്നിവരെ തിരഞ്ഞെ‌ടുത്തു.

-Advertisement-

You might also like
Comments
Loading...