ഇന്നത്തെ ചിന്ത : ഉറക്കവും ഉണർവും(5) | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 3:5ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

post watermark60x60

സുഖകരമായ ഉറക്കം ലഭിച്ചാൽ സന്തോഷത്തോടെ ഉണരുവാൻ സാധിക്കും. പലവിധ ചിന്താഭാരങ്ങളും രോഗങ്ങളും നമ്മുടെ മനസിനെ അസ്വസ്ഥമാക്കുമ്പോൾ ഉറക്കം സുഖകരമാവില്ല.എന്നാൽ ഒരു ഭക്തൻ സമാധാനത്തോടെ ഉറങ്ങും (സങ്കീ. 4:8). ദൈവീക കരുതൽ രാത്രി മുഴുവൻ ഉള്ളതുകൊണ്ടാണ് ആരോഗ്യത്തോടെ എഴുന്നേൽക്കുന്നത്. ഈ സുരക്ഷിതത്വത്തിന് നാം നന്ദി പറയണം. പ്രശ്നസങ്കീർണ്ണതകളുടെ നടുവിലും ഒരു ഭക്തന് ഉറങ്ങാൻ കഴിയുന്നത് തന്റെ മേലുള്ള വാഗ്ദതത്തെക്കുറിച്ചുള്ള ബോധ്യമുള്ളതുകൊണ്ടാണെന്നു പത്രോസ് അനുഭവത്തിലൂടെ തെളിയിച്ചു(അപ്പോ. 12:6). പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിലെ മഹാമാരിയെയും പേടിക്കേണ്ട. കാക്കുന്നവൻ മയങ്ങാതെ ഉറങ്ങാതെ കൂടെയുണ്ട്. ഇന്ന് രാവിലെ ആരോഗ്യത്തോടെ എഴുന്നേൽക്കാൻ ഇടയാക്കിയ ദൈവത്തിനു നമുക്ക് നന്ദി പറയാം. അതെ, സ്വർഗീയ നാടിനോട് ഒരു നാൾ കൂടി നാം അടുത്ത് കഴിഞ്ഞു.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like