ഇന്നത്തെ ചിന്ത : പുത്രനെ ചുംബിക്കുക | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 2:12അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.

ക്രിസ്തുവിനോട് കൂടെയുള്ള യാത്ര എത്ര ആനന്ദകരമാണ്. അങ്ങനെയായാൽ ആ യാത്രയിൽ പതിയിരിക്കുന്ന അനർത്ഥങ്ങളിൽ നിന്നും അവിടുന്ന് വിടുവിക്കും. വഴിയിൽ വച്ച് നശിപ്പിക്കുവാൻ പിശാച് കെണി ഒരുക്കാം. എന്നാൽ സങ്കീർത്തനങ്ങൾ 34:19 പറയുന്നു :നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു. ഇവിടെ
‘ചുംബനം’ എന്ന വാക്കിലൂടെ അർത്ഥമാക്കുന്നത് എന്താണ് ?
1. സ്നേഹിതന്മാർ തമ്മിലുള്ള സ്നേഹ അടയാളം, 2. ഉറ്റബന്ധത്തെ കാണിക്കൽ, 3. ബഹുമാനം പ്രകടിപ്പിക്കൽ, 4. ഗുരുഭക്തി പ്രകടമാക്കൽ എന്നിവയാണ്. പുരാതന കാലങ്ങളിൽ പരാജയപ്പെടുന്ന രാജാക്കന്മാർ പ്രാണരക്ഷയ്ക്കുവേണ്ടി ജയിച്ച രാജാക്കന്മാരുടെ പാദങ്ങൾ ചുംബിക്കുമായിരുന്നു.പ്രിയരേ, പുത്രനെ ലഭിച്ചവർക്ക് നിത്യജീവനെയാണ് ലഭിച്ചിരിക്കുന്നത്. ഇതു പറയുമ്പോൾ ഒരു ചുംബനം കൊണ്ട് തന്റെ ഗുരുനാഥനെ ഒറ്റിക്കൊടുത്ത യൂദ നിത്യജീവൻ നഷ്ടമാക്കിയത് ഒരു ദൃഷ്ടാന്തമായി കിടക്കുന്നു. നമുക്ക് വേണ്ടത് നിത്യജീവനാണ്. അത് സമൃദ്ധിയായി നൽകാൻ കഴിയുന്ന ക്രിസ്തുവിനോട് ചേർന്ന് യാത്ര ചെയ്യാം.

ജെ. പി വെണ്ണിക്കുളം

-Advertisement-

You might also like
Comments
Loading...