ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് ക്രൈസ്റ്റ് അംബാസ്സഡർസ് (CA) യുടെ നേതൃത്വത്തിൽ ബൈബിൾ ക്വിസ്

KE NEWS Desk | Kuwait

കുവൈത്ത്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് ക്രൈസ്റ്റ് അംബാസ്സഡർസ് (CA) യുടെ നേതൃത്വത്തിൽ ബൈബിൾ ക്വിസ് നടത്തപ്പെടുന്നു. 2022 ജൂൺ 17 വൈകിട്ട് 5 മുതൽ 6 വരെ പ്രിലിമിനറി റൗണ്ടും, 7 മണി മുതൽ 8 വരെ സെമിഫൈനൽ റൗണ്ടും ജൂൺ 24 വൈകിട്ട് 5 മുതൽ 8 വരെ ഫൈനൽ റൗണ്ടുമായി ക്രമീകരിച്ചിരിക്കുന്ന ഈ പ്രോഗ്രാമിൽ ക്ലാസ് മേക്കർ പ്ലാറ്റ്ഫോമിലുടെയും സൂമിലൂടെയും ഓൺലൈനായി പങ്കെടുക്കാം.

ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡ് നൽകുന്നതായിരിക്കുമെന്നും മലയാളം ഇംഗ്ലീഷ്‌ ഭാഷകളിൽ ആയിരിക്കും ഈ ക്വിസ് നടത്തപ്പെടുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. https://forms.office.com/r/z36qsARhgq

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.