പാലാരിവട്ടം മെട്രോ സ്റ്റേഷനിലും കൊച്ചിൻ മറൈൻ ഡ്രൈവിലും ‘നല്ല വാർത്ത’യുമായി സംസ്ഥാന പി.വൈ.പി.എ.

KE NEWS Desk | Kottayam

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനിലും കൊച്ചിൻ മറൈൻ ഡ്രൈവിലും ‘നല്ല വാർത്ത’യുമായി സംസ്ഥാന പി.വൈ.പി.എ. കൊച്ചിൻ മെട്രോ അതിന്റെ അഞ്ച് വർഷം പൂർത്തീകരിക്കുന്ന വേളയിൽ എക്സൽ മിനിസ്ട്രിസുമായി ചേർന്നാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇന്നലെ വൈകിട്ട് 4 മണിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷനിലും 6 മണി മുതൽ കൊച്ചിൻ മറൈൻ ഡ്രൈവിലുമായിരുന്നു പ്രോഗ്രാം. സ്കിറ്റ്, ചെറുസന്ദേശം, ഗാനങ്ങൾ, മാജിക്‌ എന്നിവ പ്രോഗ്രാമിന്റെ ഭാഗമായി നടന്നു.

post watermark60x60

കുമ്പനാട് ഹെബ്രോൻ പുരത്ത് നിന്ന് രാവിലെ 10 ന് പാസ്റ്റർ തോമസ് നൈനാൻ പ്രാർത്ഥിച്ചു ടീമിനെ യാത്രയാക്കി. ഓഫീസ് മാനേജർ ബ്രദ. മാത്യു കോശി ആശംസ അറിയിച്ചു. നൂറ് കണക്കിന് ലഖു ലേഖകൾ വിതരണം ചെയ്തു. പ്രാർത്ഥന സഹായം ആവശ്യപ്പെട്ടവർക്കായി പ്രാർത്ഥിച്ചു.

സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിബു എൽദോസ്, ട്രഷറർ വെസ്ലി പി എബ്രഹാം, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, എറണാകുളം മേഖല പി.വൈ.പി.എ സെക്രട്ടറി പാസ്റ്റർ സിജു കെ തോമസ്, റോയി മാത്യു(വളഞ്ഞമ്പലം), കൊട്ടാരക്കര മേഖല പിവൈപിഎ സെക്രട്ടറി ഷിബിൻ ഗിലെയാദ്, സ്റ്റേറ്റ് ചാരിറ്റി ബോർഡ്‌ ചെയർമാൻ പാസ്റ്റർ മനു വർഗീസ്, എഡ്യൂക്കേഷൻ ബോർഡ്‌ ചെയർമാൻ ബ്ലെസ്സൻ മാത്യു, ഇവാ. അനിൽ നേതൃത്വം നൽകുന്ന എക്സൽ ടീം, സ്റ്റേറ്റ് കൗൺസിൽ അംഗമായ അജി കെ ദാനിയേൽ, പിവൈപിഎ സജീവ പ്രവർത്തകരായ ആഷേർ മാത്യു, അലക്സ്‌ പത്തനാപുരം എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like