ഇന്നത്തെ ചിന്ത : നമ്മുടെ വഴി അറിയുന്ന ദൈവം(2) | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 1:6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

ഒരു വഴികാട്ടി കുഴിയിൽ വീണ കഥ കേട്ടിട്ടുണ്ട്. സുഹൃത്തുക്കളെ വഴികാണിച്ചു റാന്തൽ വിളക്കുമായി മുന്നേ നടന്നുപോയ അയാളെ കുറച്ചു കഴിഞ്ഞപ്പോൾ കാണാനില്ല. അന്വേഷിച്ചു ചെന്നപ്പോൾ മനസിലായി റാന്തൽ വിളക്കുമായി ആ മനുഷ്യൻ ഒരു പൊട്ടക്കിണറ്റിൽ വീണു!

വഴിയും സത്യവും ജീവനുമായവൻ നമ്മുടെ വഴി അറിയുന്നു.അതുകൊണ്ട് തന്നെ നമ്മുടെ ഗമനാഗമനങ്ങളിൽ അവിടുത്തെ ദൃഷ്ടി എല്ലായ്പോഴും ഉണ്ട്. ദൈവത്തിന്റെ വഴി തികവുള്ളതാകയാൽ അതിൽ സഞ്ചരിക്കുന്നവർക്ക് സുരക്ഷിതത്വം ഉണ്ട്. നമ്മുടെ വഴി മാത്രമല്ല നമ്മെ മുറ്റും അറിയുന്നവനാണ് ദൈവം (നഹൂം 1:7). പ്രിയരേ, വഴിയറിയുന്നവന്റെ കൂടെ സഞ്ചരിച്ചാൽ വഴി തെറ്റുകയില്ല, ലക്ഷ്യത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like