തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച


തിരുവല്ല: പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ പി. സി. ഐ. യുടെ ചെയർമാൻ ആയിരുന്ന തോമസ് വടക്കേക്കുറ്റ് സമൂഹത്തിനു നൽകിയിട്ടുള്ള സംഭാവനകളെ അനുസ്മരിക്കുന്നതിനായി പി.സി.ഐ. നടത്തുന്ന അനുസ്മരണ സമ്മേളനം ജൂൺ 14 ചൊവ്വാഴ്ച വൈകുന്നേരം 4 മുതൽ തിരുവല്ല വൈ. എം. സി. എ. യിൽ നടക്കും. ഈ സമ്മേളനത്തിൽ പെന്തകോസ്ത് സഭാ നേതാക്കളും, മാധ്യമപ്രവർത്തകരും, രാഷ്ട്രീയ – സാമൂഹ്യ നേതാക്കളും പങ്കെടുത്തു സംസാരിക്കും. ശുശ്രൂഷകന്മാർ, വിശ്വാസികൾ ഉൾപ്പെടെ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like