ക്രൈസ്‌തവര്‍ക്ക് എതിരെയുള്ള ഭീകരാക്രമണങ്ങള്‍ – ലോകമനഃസാക്ഷി ഉണരണം: കെസിബിസി

കൊ​ച്ചി: നൈ​ജീ​രി​യ​യി​ല്‍ ക്രൈ​സ്ത​വ​ര്‍ ഇ​സ്ലാ​മി​ക ഭീ​ക​ര​രാ​ല്‍ കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് കെ​സി​ബി​സി.
ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മുൻപ് ഇ​രു​പ​തോ​ളം പേ​രെ ഐ​എ​സ് ഭീ​ക​ര​ര്‍ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലു​ന്ന കാ​ഴ്ച ലോ​കം വ​ലി​യ ന​ടു​ക്ക​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്.

post watermark60x60

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലാ​യി ഒ​ട്ടേ​റെ​പ്പേ​ര്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ വ​ച്ച്‌ നി​ഷ്ഠൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട​തി​ന് പു​റ​മെ, ക​ഴി​ഞ്ഞ ദി​വ​സം പെ​ന്ത​ക്കു​സ്ത തി​രു​നാ​ളിനോ​ട​നു​ബ​ന്ധി​ച്ച്‌ ദൈ​വാ​ല​യ​ത്തി​ലാ​യി​രു​ന്ന അ​മ്പതി​ലേ​റെ​പ്പേ​രാ​ണ് ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്.

നി​ര​പ​രാ​ധി​ക​ളാ​യ അ​നേ​ക​ര്‍ ക്രൈ​സ്ത​വ​വി​ശ്വാ​സി​ക​ളാ​യ​തി​നാ​ല്‍ മാ​ത്രം കൊ​ല്ല​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ഴ്ച അ​ത്യ​ന്തം വേ​ദ​നാ​ജ​ക​മാ​ണ്. അ​നു​ദി​ന​മെ​ന്നോ​ണം ഇ​സ്ലാ​മി​ക ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ ലോ​ക​മെമ്പാടും വ​ര്‍​ദ്ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത് ലോ​ക​രാ​ജ്യ​ങ്ങ​ള്‍ അ​തീ​വ ഗൗ​ര​വ​മാ​യെ​ടു​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. ഇ​ത്ത​രം ഭീ​ഷ​ണി​ക​ളി​ല്‍​നി​ന്ന് ന​മ്മു​ടെ നാ​ടും വി​മു​ക്ത​മ​ല്ല എ​ന്ന സൂ​ച​ന​യാ​ണ് ചി​ല സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. ഇ​ത്ത​രം ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​രാ​ജ്യ​ത്തെ സ​മാ​ധാ​ന​കാം​ഷി​ക​ളാ​യ പൗ​ര​സ​മൂ​ഹ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.

Download Our Android App | iOS App

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്നു. ഈ ​വി​ഷ​യം അ​ര്‍​ഹി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തോ​ടെ ച​ര്‍​ച്ച​ചെ​യ്യാ​നു​ള്ള ആ​ര്‍​ജ്ജ​വം മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​ക​ണം. പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രും വ​ധി​ക്ക​പ്പെ​ടു​ന്ന​വ​രു​മാ​യ ദു​ര്‍​ബ​ല​രോ​ട് പ​ക്ഷം ചേ​രു​വാ​നും, മ​ത​മൗ​ലി​ക വാ​ദ​ത്തെ​യും ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും തു​ട​ച്ചു​നീ​ക്കു​വാ​നും വേ​ണ്ട ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളെ പ്രേ​രി​പ്പി​ക്കേ​ണ്ട​തി​ന് മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ല്‍ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ലോ​ക​വ്യാ​പ​ക​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ നേ​രി​ടു​വാ​ന്‍ ലോ​ക രാ​ഷ്ട്ര​ങ്ങ​ള്‍ ഒ​രു​മി​ക്ക​ണ​മെ​ന്നും കെ​സി​ബി​സി അ​ഭ്യ​ര്‍​ഥി​ച്ചു.

-ADVERTISEMENT-

You might also like