കെ ഇ ബറോഡാ വി ബി എസിന് ഉജ്ജ്വല തുടക്കം

ബറോഡ / (ഗുജറാത്ത്‌): ക്രൈസ്തവ എഴുത്തുപുര ബറോഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുജറാത്ത് ചാപ്റ്ററുമായി സഹകരിച്ച് നടത്തുന്ന കെ ഇ വി ബി എസ് 2022 ഇന്ന് ആരംഭിച്ചു. ലൈറ്റ് ഓഫ് ദി വേൾഡ് എന്ന തീം ആസ്പദമാക്കിയാണ് പാഠ്യപദ്ധതികൾ.ട്രാൻസ്ഫോർമേഴ്സ് ടീം അംഗങ്ങളായ അലക്സ് ഫിലിപ്പ്, ജെറിൻ വില്ല്യം, ജെൻസൺ ജോസഫ് എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ഗുജറാത്ത്‌
ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി പ്രാർത്ഥിച്ച് ആരംഭിച്ച വി ബി എസ് ചാപ്റ്റർ വൈസ് പ്രസിഡൻറ് സുവി. തങ്കച്ചൻ ജോൺ ഉദ്ഘാടനം നിർവഹിച്ചു. ബറോഡ യൂണിറ്റ് ട്രഷറർ സിസ്റ്റർ ജോളി ജോയ് ട്രാൻസ്ഫോർമേഴ്സ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.ആക്ഷൻ സോങ് , ടീച്ചിംഗ് സെക്ഷൻ, ഗെയിം സെക്ഷൻ, തുടങ്ങിയ പ്രോഗ്രാമുകൾ കുട്ടികൾക്ക് വളരെ അനുഗ്രഹമായി. ഐ പി സി വഡോദര വർഷിപ്പ് സെൻറ്റർ ശുശ്രൂഷകനായ പാസ്റ്റർ സന്തോഷ് മാത്യു പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചു . വിബിസ് ബുധനാഴ്ച സമാപിക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading