സി ഇ എം പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ടു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് ജനറൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനമായ ഇന്നലെ (ജൂൺ 5ന് ) തെരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ വ്യക്ഷത്തൈകൾ നട്ടു. കേന്ദ്ര തല ഉദ്ഘാടനം തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടന്നു. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൺ കെ സാമുവൽ, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ്, ഓഫീസ് സെക്രട്ടറി ബ്രദർ ടി ഒ പൊടികുഞ്ഞ്, എബ്രഹാം വർഗീസ്, സിഇഎം ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ് , ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ, ജോയിൻ ട്രഷറാർ ജോഫിൻ ജെയിംസ് ,ഏരിയ കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like