കവിത: ഒരുങ്ങാം നമുക്ക്… | സുവി. കുര്യൻ തോമ്പിക്കോട്ട്

വരും യേശുരാജൻ വാനവിതാനെ
വിശുദ്ധരെ ചേർക്കുവാൻ കാഹളത്തോടെ
ഇതാ ഞാൻ വേഗം വരുമെന്നരുളി
സ്വർഗ്ഗാരോഹണം ചെയ്ത പ്രിയൻ താൻ (വരും….)

post watermark60x60

മടങ്ങി വരുമെന്നറിഞ്ഞിട്ടും ഒരുങ്ങാതിരുന്നാൽ നീ തടഴപ്പെടും
നിനയാത്ത നേരം പ്രതീക്ഷിച്ചുകൊണ്ട് കർത്താവിനായി ഒരുങ്ങിയിരികാം. (വരും….)

പിതാവിൻ കൂടെ വസിക്കണമെങ്കിൽ
ആത്മാവിൽ രക്ഷ പ്രാപിക്കവേണം
മണവാളൻ വന്നാൽ അവനോടുകൂടെ
പോകുവാനുള്ള ഉറപ്പാണ് രക്ഷ (വരും….)

Download Our Android App | iOS App

ഇഹലോക ഇമ്പം രസിച്ചു നീ നിൻ്റെ
ഫലമുള്ള ജീവൻ കളഞ്ഞുപോകല്ലേ
ജഡത്തിൻ്റെ മോഹം വെടിയാതിരുന്നാൽ ജനിക്കുന്നതെല്ലാം ജഡപാപമലോ. (വരും….)

ഇഹത്തിലെ ജീവൻ വിലയുള്ളതെന്ന്
ഒരിക്കലും മർത്യാ മറന്നുപോകല്ലേ
ജഡത്തിലെ ജീവൻ പൊലിഞ്ഞു പോയാലും പരത്തിലെ ജീവൻ കരുതുകവേണം (വരും….)

കർത്തൻ തൻ വരവു വൈകിയെന്നായാൽ
ഒരുങ്ങുവാൻ നൽകും സമയമെന്നോർക്കാം
ഉണരുക മകനെ ഉണരുക മകളെ
ഇതന്ത്യമായൊരു ബോധവൽക്കരണം (വരും….)

സുവിശേഷകൻ: കുര്യൻ തോമ്പിക്കോട്ട്

-ADVERTISEMENT-

You might also like