കവിത: മനസാന്തരം | എസ്. കെ

തോരാതെ പെയ്യുമൊരുമഴപോൽ

നിരാശയെന്നിൽ പെയ്തിറങ്ങവേ

ജീവിതം വെറുത്തു ഞാൻ, സ്നേഹിച്ചു

മരണത്തിനിരുളിനെ

 

എന്നുള്ളിൽ വളർന്നിരുന്നു

പാപത്തിൻ വന്മരം

നിത്യ ശിക്ഷ തൻ നവ വിത്തുകൾ

നിശബ്ദമായി ഉതിർത്തിരുന്നു

 

സ്വയനിതി യെന്നൊരു മറയ്ക്കുള്ളിൽ

ഞാനെന്നെ മറച്ചിരുന്നു

എന്നാത്മാവെന്നുള്ളിൽ

തടവിലായിരുന്നു

 

ഒരുനാള് ഉയർന്നെന്റെ മിഴികൾ

കാൽ വരി കുന്നിനു നേരെ

എനിക്കായി ബലിയായൊരുവനെ

തിരിച്ചറിഞ്ഞ ന്നാളിൽ

 

അഹന്ത യൊരു കാറ്റായി

ദൂരേക്ക് പാറി പൊകാവേ

കണ്ണുനീർ മഴയായി പെയ്തു നിന്നു

ചുണ്ടുകൾ മന്ദമായി മൊഴിഞ്ഞു ക്ഷമിക്കണേ

 

വരി യെൻചാരത്തു

മൃദു സ്വരം എന്നുള്ളിൽ മുഴങ്ങി

അകത്താരിലൊരു ദീപം തെളിഞ്ഞു

ദൈവസ്നേഹത്തിൻ

നിറദീപം

 

നിരാശ മാറ്റി, ആശ്വാസമേകി

വചന വെളിച്ചെമെന്നിൽ നിറച്ചു

ഇരുളിൻഅലകളകന്നു

പുതു വസന്തമെന്നിൽ വിടർന്നു

 

മനസാന്തരമൊരു തിരിച്ചറിവാണ്

ക്രൂശിലെ ബലിയുടെ അർത്ഥം തിരയും

ഇതൊരു തിരിച്ചു വരവാണ്

ദൈവസ്നേഹത്തിൻ

ആഴത്തിലേക്ക്

 

എസ്. കെ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading