ക്രൈസ്‌തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ 2022 – 23 പ്രവർത്തന ഉത്ഘാടനവും മ്യൂസിക്കൽ നൈറ്റ്‌ “ഈണം 2022”

ദുബായ്: ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ 2022 – 23 പ്രവർത്തന ഉത്ഘാടനവും മ്യൂസിക്കൽ നൈറ്റ്‌ “ഈണം 2022” ജൂൺ 11 ന് ഓൺലൈനിൽ വഴി യൂ.എ.ഇ സമയം വൈകുന്നേരം 08:00 മണിക്ക് (09:30 ഇന്ത്യൻ സമയം) നടക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി എബിൻ അലക്സ്‌ ഉത്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് റവ ഡോ വിൽ‌സൺ ജോസഫ്, ചർച്ച് ഓഫ് ഗോഡ് യൂ.എ. ഇ ഓവർസിയർ റവ ഡോ കെ ഒ മാത്യു, ക്രൈസ്തവ എഴുത്തു പുര യൂ. കെ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ പ്രിൻസ് പാര്യസൺ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.അനുഗ്രഹീത ഗായകർ സജു എം ജോർജ്ജ്, നെൽസൺ പീറ്റർ & കോറസ് ,ഷാരുൺ വർഗ്ഗീസ് & ടീം, ലാറ സ്റ്റാൻലി, സിജോ മോൻ & ടീം തുടങ്ങിയവർ മ്യൂസിക്കൽ നൈറ്റിന് നേതൃത്വം കൊടുക്കും. യൂ.ഏ.യിലെ വിവിധ സഭാനേതാക്കൾ ആശംസകൾ അറിയിക്കും. ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ് അംഗങ്ങൾ, യൂ.എ.ഇയിലേ വിവിധ സഭകളിലെ ദൈവദാസൻമാരും, ദൈവമക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കും. എല്ലാവരെയും ഹർദ്ധവമായി സ്വാഗതം ചെയ്യുന്നു.

സൂം ഐഡി – 82515531171
പാസ്സ്‌വേർഡ്‌- 2022

https://us02web.zoom.us/j/82515531171?pwd=SGJoamtBQURGa2RHSXZaU2hmYWovdz09

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.