ക്രൈസ്‌തവ എഴുത്തുപുര ദിനപത്രം പ്രഥമ മീഡിയ വർക്ക്‌ഷോപ്പ് ജൂൺ 11,12 തീയതികളിൽ: രജിസ്ട്രേഷൻ പുരോഗമിക്കുന്നു

post watermark60x60

തിരുവല്ല: ക്രൈസ്‌തവ എഴുത്തുപുര ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 11,12 തീയതികളിൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രഥമ മീഡിയ വർക്ക്‌ഷോപ്പിലേക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. എഴുത്തിന്റെ മേഖലയിലെ പുതുമുഖങ്ങൾക്കും എഴുത്തുകാരായി തുടരുന്നവർക്കും മാധ്യമ, പത്രപ്രവർത്തന മേഖലയിൽ അഭിരുചിയുള്ളവർക്കും ഈ വർക്ക്ഷോപ്പിൽ പങ്കെടുക്കാം. ക്രിസ്റ്റിന ചെറിയാൻ (അസിസ്റ്റന്റ്‌ ന്യൂസ്‌ എഡിറ്റർ, 24ന്യൂസ്‌), ജെയ്സൻ പാറക്കാട്ട് (സീനിയർ സബ് എഡിറ്റർ, മലയാള മനോരമ, കോട്ടയം) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. വാർത്ത ശേഖരണം, റിപ്പോർട്ടിങ്, എഡിറ്റിങ്, തിയറിയും പ്രായോഗിക പരിശീലനവും ഈ വർക്ക്‌ ഷോപ്പിൽ നൽകുന്നതാണ്.പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇതിലുള്ള ഫോം പൂരിപ്പിച്ചു രജിസ്ട്രേഷൻ ഉറപ്പാക്കുക.
https://forms.gle/pu8WdJL7HMu7gEDA7

Zoom: 88408299995
Passcode: DBS2020

-ADVERTISEMENT-

You might also like