വീട്ടില്‍ കുഴഞ്ഞു വീണ് ബെൻസി ജോസഫ് (42) ലണ്ടനില്‍ മരണമടഞ്ഞു

KE NEWS Desk | London, UK

ചെമ്സ്ഫോഡ്: വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ലണ്ടനടുത്തു ചെംസ്‌ഫോര്‍ഡില്‍ ബെന്‍സി ജോസഫ് (42) അന്തരിച്ചു. കോട്ടയം താഴത്തുപടി നിവാസികളായ ബെൻസിയും കുടുംബവും ദുബായില്‍ നിന്നുമാണ് അടുത്തകാലത്ത് ലണ്ടനിലേക്ക് കുടിയേറിയത്.

post watermark60x60

സ്‌കൂള്‍ വിദ്യാഭ്യസം അടക്കം ദുബൈയില്‍ നടത്തിയ ബെന്‍സി ജോസഫ് ഇന്നലെ വീട്ടിലെ സ്റ്റെയര്‍കെയ്‌സില്‍ നിന്നും തെന്നി വീഴുക ആയിരുന്നു എന്നാണ് പ്രാഥമിക വിവരം. വീഴ്ചയുടെ ആഘാതമോ ഹൃദയാഘാതമോ മരണ കാരണം ആയിരിക്കാമെന്നാണ് പറയപ്പെടുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭര്‍ത്താവ് സിജി മാത്യു, 2 കുട്ടികളാണ് ഇവർക്കുള്ളത്. ദുഖത്തിലായിരിക്കുന്ന കുടുംബങ്ങങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

You might also like