കേം​ബ്രി​ഡ്ജ് ഡെ​ഡി​ക്കേ​റ്റ​ഡ് ടീ​ച്ചേ​ഴ്സ് പു​ര​സ്കാ​രം ഡോ. ​മേ​രി ഷൈ​നി​ക്ക്

തൃ​​​ശൂ​​​ർ: ​​​അ​​​ർ​​​പ്പ​​​ണ​​​ബോ​​​ധ​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ന മി​​​ക​​​വി​​​നു യു​​​കെ​​​യി​​​ലെ കേം​​​ബ്രി​​​ഡ്ജ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ പു​​​ര​​​സ്കാ​​​രം മ​​​ല​​​യാ​​​ളി​​​യായ ഡോ. ​​​മേ​​​രി ഷൈ​​​നി​​​ക്ക്.
കേം​​​ബ്രി​​​ഡ്ജ് ഡെ​​​ഡി​​​ക്കേ​​​റ്റ​​​ഡ് ടീ​​​ച്ചേ​​​ഴ്സ് 2022 പു​​​ര​​​സ്കാ​​​ര​​​മാ​​​ണു ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി ബൈ​​​ജു മ​​​ഞ്ഞ​​​ളി​​​യു​​​ടെ ഭാ​​​ര്യ​​​ മേ​​​രി ഷൈ​​​നി ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. ഓ​​രോ ഭൂ​​​ഖ​​​ണ്ഡ​​ത്തി​​ൽ​​​നി​​​ന്നും ഒ​​​രോ​​​രു​​​ത്ത​​​രെ വീ​​​തം ലോ​​​ക​​​ത്ത് ആ​​​റു​​​പേ​​​രെ മാ​​​ത്ര​​​മാ​​​ണ് ഈ ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. യൂ​​​റോ​​​പ്പ് ത​​​ല​​​ത്തി​​​ലു​​​ള്ള വി​​​ജ​​​യി​​​യാണു മേ​​​രി ഷൈ​നി​. 113 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 7000 പേ​​​രി​​​ൽ​​​ നി​​​ന്നാ​​​ണു ഡോ. ​​​മേ​​​രി ഷൈ​​​നി​​​യു​​​ടെ അ​​​ഭി​​​മാ​​​ന നേ​​​ട്ടം.

റോ​​​മി​​​ലെ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ഇം​​​ഗ്ലീ​​​ഷ് സ്കൂ​​​ളി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യ മേ​​​രി ഷൈ​​​നി കേം​​​ബ്രി​​​ഡ്ജ് എ​​​ക്സാ​​​മി​​​ന​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. ട്രോ​​​ഫി​​​യും 500 പൗ​​​ണ്ടു​​​മാ​​​ണു പു​​​ര​​​സ്കാ​​​രം. കേം​​​ബ്രി​​​ഡ്ജി​​​ന്‍റെ പി​​​ഡി​​​ക്യൂ (പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക്വാ​​​ളി​​​ഫി​​​ക്കേ​​​ഷ​​​ൻ) കോ​​​ഴ്സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പോ​​​ടെ പ​​​ഠി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ക്കും. മാ​​​ത്ര​​​മ​​​ല്ല കേം​​​ബ്രി​​​ഡ്ജ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ എ​​​ല്ലാ മാ​​​ഗ​​​സി​​​നു​​​ക​​​ളും മേ​​​രി ഷൈ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ളു​​​ടെ ക​​​വ​​​ർ​​​ചി​​​ത്ര​​​ത്തോ​​​ടെ​​​യാ​​​ണു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ക.
പേ​​​സ്ട്രി ഷെ​​​ഫാ​​​യ ഭ​​​ർ​​​ത്താ​​​വ് ബൈ​​​ജു മ​​​ഞ്ഞ​​​ളി​​​ക്കൊ​​​പ്പം 11 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റ്റ​​​ലി​​​യി​​​ലാ​​​ണു താ​​​മ​​​സം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.