ക്രൈസ്തവ എഴുത്തുപുര ഓസ്‌ട്രേലിയ ചാപ്റ്ററിനു പുതിയ നേതൃത്വം

KE NEWS Desk | Australia

ഓസ്ട്രേലിയ: ക്രൈസ്തവ എഴുത്തുപുര ഓസ്‌ട്രേലിയ ചാപ്റ്ററിന്റെ 2022-2023 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ജനറൽ സെക്രട്ടറി ഇവാ.എബിൻ അലക്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് നിയമനം നടന്നത്.

പാസ്റ്റർ ജെയിംസ് ജോൺ (പ്രസിഡന്റ്), പാസ്റ്റർ സജിമോൻ സഖറിയ, പാസ്റ്റർ മെർലിൻ ജോൺ (വൈസ് പ്രസിഡന്റ്), ഇവാ. ബിജു മേനേത്ത് (സെക്രട്ടറി), എൽദോസ് വർക്കി (ജോ. സെക്രട്ടറി), പാസ്റ്റർ ജോജോ മാത്യു (ട്രഷറർ), സുബിൻ അലക്സ് (ജോ.ട്രഷറർ) വിവിധ ഡിപ്പാർട്മെന്റുകളുടെ കോർഡിനേറ്റർമാരായി പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ (അപ്പർ റൂം), റ്റോണി ഫിലിപ്പ് (മീഡിയ/ഇവാഞ്ചലിസം), ബ്ലെസ്ലി ബ്ലെസ്സൻ, ലിജോ ജോൺ (ന്യൂസ്), റോബിൻസൺ മാത്യു, റോയി ഉമ്മൻ,  എബ്രഹാം വർഗ്ഗീസ്, എബി മാത്യു (പബ്ലിസിറ്റി), അനീഷ് ഫിലിപ്പ് (മീഡിയ) എന്നിവരാണ് നിയമിതരായത്.

16 അംഗ ഭരണ സമിതിയിൽ 5 പേർ പുതുമുഖങ്ങൾ ആണ്. കഴിഞ്ഞ വർഷം ആരംഭിച്ച ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒരു വർഷത്തിനുള്ളിൽ വിവിധ പ്രോഗ്രാമുകൾ നടത്തപ്പെട്ടു. ഓസ്‌ട്രേലിയയിലെ എല്ലാ സ്റ്റേറ്റുകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മ്യൂസിക് ഫെസ്റ്റ്, “അടുത്ത തലമുറയും രക്ഷാകർതൃത്വവും” എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ, ട്രാൻസ്‌ഫോം ഓസ്‌ട്രേലിയയുമായി സഹകരിച്ചു കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമായി നടത്തിയ “ജീവിതത്തിന് അനുയോജ്യമായ പാചകക്കുറിപ്പ്” എന്നിവയായിരുന്നു നടത്തപ്പെട്ട പ്രധാന പ്രോഗ്രാമുകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.