ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ മെയ് 26 മുതല്‍

ബെംഗലൂരു: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് ജനറല്‍ കണ്‍വെന്‍ഷന്‍ മെയ് 26 ന് മൈസൂര്‍ ഷാലോം ഹാളില്‍ സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ എം കുഞ്ഞപ്പി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ സി സി തോമസ്, വി ടി എബ്രഹാം (സൂപ്രണ്ട് മലബാര്‍ എ ജി), കെ ജെ തോമസ് (കുമളി), പി സി ചെറിയാന്‍ (റാന്നി), ഇ ജെ ജോണ്‍സണ്‍ എന്നിവര്‍ വചന ശുശ്രുഷ നടത്തും. ബ്രദര്‍ സാംസണ്‍ ചെങ്ങന്നൂര്‍ ഗാനശ്രുശ്രുഷ നിര്‍വഹിക്കും. വ്യാഴം മുതല്‍ ശനി വരെ വൈകിട്ട് 6 മുതല്‍ 9 വരെയും ഞായറാഴ്ച പകല്‍ നടക്കുന്ന സംയുക്ത സഭായോഗത്തോടെയും കണ്‍വന്‍ഷന്‍ സമാപിക്കും. പാസ്റ്റര്‍ എം കുഞ്ഞപ്പി ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോസഫ് ജോണ്‍ പബ്ലിസിറ്റി കണ്‍വീനര്‍ എന്നിവരോടൊപ്പം കണ്‍വന്‍ഷന്‍റെ വിപുലമായ നടത്തിപ്പിനായി പാസ്റ്റര്‍മാരും വിശ്വാസികളും വിവിധ സെക്ഷന്‍റെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു.

-Advertisement-

You might also like
Comments
Loading...