പഠനോപകരണ വിതരണം നടന്നു

പത്തനംതിട്ട: ചർച്ച് ഓഫ് ഗോഡ് (പൂർണ്ണ സുവിശേഷ ദൈവ സഭ ) ബെഥേൽ മൈലപ്ര ടൗൺ സഭയുടെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള നിർധനരായ 72 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സഭാ പാസ്റ്റർ ഷിജു ഈപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ദൈവസഭാ സ്റ്റേറ്റ് ഓവർസിയർ റവ. പാസ്റ്റർ സി സി തോമസ് പ്രാർത്ഥിച്ച് ഉത്ഘാടനം നിർവ്വഹിച്ചു.

പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ടി എസ് മാത്യു, പാസ്റ്റർ ബേസിൽ തോമസ് കൂടാതെ മൈലപ്ര പഞ്ചായത്തിലെ വിവിധ വാർഡ് മെമ്പർമാർ, സഭാ ജനങ്ങൾ എന്നിവർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് സഭാ പാസ്റ്റർ ഷിജു ഈപ്പൻ, സെക്രട്ടറി ഡെനിഷ് തോമസ്, ട്രഷറർ ഫിലിപ്പ് വി സാം എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading