സി.എം.എഫ്: യു.കെ – അയർലണ്ട് റീജിയന്റെ സംഗീത സായാഹ്നം മെയ് 21ന്

KE News Desk | London, UK

ലണ്ടൻ: ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെല്ലോഷിപ് (CMF) യു.കെ & അയർലണ്ട് റീജിയന്റെ സംഗീത സായാഹ്നം മെയ് 21 ശനിയാഴ്ച യു.കെ സമയം
വൈകിട്ട് 3.30ന് (ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക്) പാസ്റ്റർ ജോ കുര്യന്റെ ലീഡർഷിപ്പിൽ ഉള്ള സൗത്തോൾ ചർച്ച് ഓഫ് ഗോഡിൽ വച്ചു നടത്തപ്പെടും. ഡെൻസിൽ എം. വിൽസന്റെ നേതൃത്വത്തിലുള്ള സംഘം പശ്ചാത്തല സംഗീതം ഒരുക്കുകയും സി.എം.എഫിലെ അനുഗ്രഹീത ഗായകർ ഗാനങ്ങൾ ആലപിക്കുകയും ചെയ്യും.

post watermark60x60

ഈ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ക്രൈസ്‌തവ എഴുത്തുപുര, സി.എം.എഫ് എന്നി ഫേസ്ബുക് പേജിലൂടെയും യുട്യൂബ് ചാനലിലുടെയും വീക്ഷിക്കാവുന്നതാണ്.

-ADVERTISEMENT-

You might also like