കാനഡ സ്പിരിച്വൽ ഗ്രൂപ്പ് (സി. എസ്. ജി) “IMPACT 2022” ക്യാമ്പ് ജൂണ്‍ 24 മുതൽ

കാനഡ: കാനഡയിലെ പെന്തകോസ്ത് യുവജന സംഘടനയായ കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ വാർഷിക ക്യാമ്പ് “ഇമ്പാക്ട് 2022” ജൂണിൽ ബെൽവൽ ട്രെന്റനിൽ റമദാ ക്യാമ്പ് സൈറ്റിൽ നടത്തപെടും. ജൂൺ 24-26 നടക്കുന്ന ഈ വർഷത്തെ ക്യാമ്പിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു.പ്രസ്തുത ക്യാമ്പിന് മുന്നോടിയായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനങ്ങൾ നടന്നുവരുന്നു. “Face the Book‌ ” എന്ന വിഷയം ആസ്പദമാക്കി വിവിധ മിഷണറിമാർ ക്ലാസുകൾ നയിക്കും. മ്യൂസിക് നൈറ്റ്‌, കൗൺസിലിംഗ് സെഷൻസ്,മിഷൻ ചലഞ്ച്, ഗെയിംസ് തുടങ്ങി വിവിധ പരിപാടികൾ ഓരോ സെഷനുകളിൽ നടത്തപെടും.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഈ ക്യാമ്പിൽ കഴിഞ്ഞ വർഷത്തെക്കാൾ യുവജനങ്ങളെ പങ്കെടുപ്പിക്കുവാൻ കഴിയുമെന്ന് സംഘാടകർ കരുതുന്നു.കാനഡയിലെ യുവജനങ്ങളുടെ ഇടയിൽ ക്രിയത്മകമായി പ്രവർത്തിക്കുന്ന യുവജന സംഘടന അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വടക്കേ ഇന്ത്യയിലും കാനഡയിലും പങ്കാളികളാണ്. സാമൂഹിക പ്രതിബദ്ധത കൈമുതലാക്കിയ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് നടത്തുന്ന ഓരോ പരിപാടികളും എന്നും വേറിട്ട്‌ നിൽക്കുന്നു.Feed the homeless എന്ന അവസാന പ്രോഗ്രാം കാനഡയിലുടനീളം ജനശ്രദ്ധ ആകർഷിച്ചിരുന്നു. Kingston,Northbay, Sudbury, Winnipeg, Thunderbay, Belleville, Novascotia തുടങ്ങിയ സ്ഥലങ്ങളിൽ യുവജന കൂട്ടായ്മകളുള്ള സി.സ്.ജി യുടെ എല്ലാ അംഗങ്ങളും ഒരുമിച്ച് കൂടുന്ന ക്യാമ്പാണ് വാർഷിക ക്യാമ്പായി നടത്തുന്നത്. കാനഡയിലെ വിവിധ സിറ്റികളിൽ നിന്നുള്ള യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുക്കും

-ADVERTISEMENT-

You might also like