ഐ.പി.സി യു.കെ & അയർലന്റ് റീജിയൻ 15-ാമത് വാർഷിക കൺവൻഷൻ മെയ് 27 മുതൽ

KE News Desk | London, UK

യു.കെ: ഐ.പി.സി യു.കെ & അയർലന്റ് റീജിയൻ 15-ാമത് വാർഷിക കൺവെൻഷൻ മെയ് 27, 28, 29 തീയതികളിൽ യുകെയിലെ വടക്ക് പടിഞ്ഞാറുള്ള ലിവർപൂൾ പട്ടണത്തിൽ ഡിക്സൻ ബോഡ്ഗ്രീൻ അക്കാഡമിയിൽ (Dixons Broadgreen Academy, Queens Drive, Liverpool, L13 5UQ) നടക്കും.

post watermark60x60

27 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് റീജിയൻ പ്രസിഡൻറ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യുന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് പാസ്റ്റർ സി.റ്റി എബ്രഹാം, സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ്, ജോയ്ൻറ് സെക്രട്ടറി ബ്രദർ മാത്യു സാം, ട്രഷറർ ബ്രദർ ജോൺ മാത്യു, പ്രോമോഷണൽ സെക്രട്ടറി പാസ്റ്റർ വിത്സൻ ബേബി എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), പാസ്റ്റർ ഷിബു തോമസ് (ഐപിസി ഒക്കലഹോമ) എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും.

28 ശനിയാഴ്ച പകൽ 2 മുതൽ 5 മണിവരെ സൺഡേസ്കൂൾ, പി.വൈ.പി.എ, സഹോദരി സമാജം വാർഷിക സമ്മേളനം സമ്മേളനങ്ങൾ നടക്കും. ഞായറാഴ്ച രാവിലെ 9.30 ന് റീജിയനിലെ 31 സഭകൾ ഒരുമിച്ചുള്ള സംയുക്ത ആരാധനയും കർതൃമേശയും തുടർന്ന് പൊതുയോഗത്തോടു കൂടി 1 മണിക്ക് കൺവൻഷൻ അവസാനിക്കും.

Download Our Android App | iOS App

ഐ പി സി ശാലേം ലിവർപൂൾ സഭാ കൺവൻഷനു ആതിഥ്യം വഹിക്കും. പാസ്റ്റർ വിൽസൻ ബേബി ലോക്കൽ കൺവീനർ, പാസ്റ്റർ പി.സി.സേവ്യർ പബ്ലിസിറ്റി കൺവീനർ, പാസ്റ്റർ ജോൺ മാത്യു പ്രയർ കോ-ഓർഡിനേറ്റർ ബ്രദർ ജേമോൻ ഫുഡ് കൺവീനർ എന്നിവരും വിവിധ കമ്മറ്റികളും സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ബ്രദർ ജോവിൻ ജോർജ് കോ-ഓർഡിനേറ്ററായി റീജയനിലെ വിവിധ സഭകളിൽ നിന്നുള്ള ഗായക സംഘം ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like