ഇടയ്ക്കാട് കൺവൻഷൻ ത്രിദിന കൺവൻഷന് അനുഗ്രഹീത സമാപനം

ഇടയ്ക്കാട് : 7 സഭകളുടെ സംഗമഭൂമിയായ ഇടയ്ക്കാട് സംഘടിപ്പിച്ച ത്രിദിന കൺവൻഷന് അനുഗ്രഹീത സമാപനം. ഗ്രാമ സുവിശേഷീകരണം ലക്ഷ്യമിട്ട് നടത്തിയ കൺവൻഷനിൽ ഓരോ ദിവസവും അഞ്ഞൂറോളം പേർ പങ്കെടുത്തു. മെയ് 13 ന് ആരംഭിച്ച കൺവൻഷൻ ഞായറാഴ്ച സമാപിച്ചു.

എല്ലാ ദിവസവും വൈകിട്ട് 6. 30 മുതൽ നടന്ന കൺവൻഷൻ ശാരോൺ ഫെലോഷിപ്പ് കടമ്പനാട് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വി എം ജേക്കബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ ജെയിംസ് എം പോൾ എന്നിവർ പ്രഭാഷണം നടത്തി. ഹെവൻലി ബീറ്റ്സ്, കൊട്ടാരക്കര സംഗീത ശുശ്രൂഷ നിർവഹിച്ചു.

അൻപതിലേറെ സുവിശേഷകരും ഇരുന്നൂറിലേറെ ക്രൈസ്തവ കുടുംബങ്ങളുമുള്ള ഗ്രാമമാണ് ഇടയ്ക്കാട്. കോവിഡ് കാലത്തെ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ വേറിട്ട ശൈലി അവലംബിക്കുകയാണ് ഈ നാട്. സൗഹൃദ സംഭാഷണങ്ങൾക്കായി തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മയാണ് കൺവൻഷൻ സംഘാടകർ. മികച്ച സംഘാടന മികവിലൂടെ മഴയുടെ വെല്ലുവിളികൾ അതിജീവിച്ചാണ് കൺവൻഷൻ വിജയകരമായി സമാപിച്ചത്.

-Advertisement-

You might also like
Comments
Loading...