ബാംഗ്ലൂർ വിക്ടറി ഏ ജി: 21 ദിന ഉപവാസ പ്രാർഥന സമാപിച്ചു

ബെംഗളുരു: “ക്രിസ്തീയ വിശ്വാസികൾ അനുദിനം ദൈവത്തെ സ്തുതിക്കുന്നവരായിരിക്കണമെന്ന് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ടൻറ് റവ .ഡോ.വി.റ്റി.ഏബ്രഹാം
പറഞ്ഞു. ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്റർ (വി ഐ എ ജി ) നേത്യത്വത്തിൽ നടത്തിയ 21-ദിന ഉപവാസ പ്രാർഥനയുടെ സമാപന ദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിയെ വർണിക്കുന്നത് പോലെ സ്രഷ്ടാവായ ദൈവത്തെ അത്യതികം സ്തുതിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റവ.അനിസൺ കെ.ശാമുവേൽ (കാനഡ)
ഡോ.ഏലീയാസ് ജേക്കബ് എന്നിവരും പ്രസംഗിച്ചു. വി ഐ എ ജി സീനിയർ പാസ്റ്റർ. റവ.രവി മണി തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 39 പേരെ സഭയുടെ ശുശ്രൂഷകരായി തെരഞ്ഞെടുത്തു. വി ഐ എ ജി ക്വയർ ഗാനങ്ങൾ ആലപിച്ചു. ഏപ്രിൽ 24 മുതൽ രാവിലെയും വൈകിട്ടും നടന്ന പ്രാർഥനയിൽ പാസ്റ്റർമാരായ ടി.ജെ. ബെന്നി, ജോൺ തോമസ്, ഏലിയാസ് ജേക്കബ്, ആൽവിൻ തോമസ്, ബെൻസ്, ജിബു ജേക്കബ്, ജോൺസൺ കുണ്ടറ, ശേഖർ കളിയൻപൂർ, സൈമൺ ഏബ്രഹാം, മാത്യൂ കുരിയൻ, ടിജോ തോമസ്, അഭിഷേക് ദേവാ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading